കൊട്ടിയൂര്‍ പീഡനക്കേസ്: റോബിന്‍ വടക്കും ചേരിക്ക് ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി
പ്രതി റോബിന്‍ വടക്കും ചേരി നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പഴയുമായിട്ടാണ് ശിക്ഷയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.20 വര്‍ഷം തടവ് എന്നതാണ് 10 വര്‍ഷം തടവായി കുറച്ചിരിക്കുന്നത്
കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ വൈദികനായിരുന്ന റോബിന്‍ വടക്കും ചേരിയുടെ ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി.പ്രതി റോബിന്‍ വടക്കും ചേരി നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പഴയുമായിട്ടാണ് ശിക്ഷയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
20 വര്‍ഷം തടവ് എന്നതാണ് 10 വര്‍ഷം തടവായി കുറച്ചിരിക്കുന്നത്.റോബിന്‍ വടക്കുംചേരിക്ക് തലശ്ശേരി പോക്‌സോ കോടതിയാണ് 20 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചത്. മൂന്നു വകുപ്പുകളിലായി 20 വര്‍ഷം വീതം ആകെ 60 വര്‍ഷമാണ് തടവ് വിധിച്ചതെങ്കിലും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നായിരുന്നു ഉത്തരവ്.ഇതിനെതിരെയായിരുന്നു റോബിന്‍ വടുക്കും ചേരി ഹൈക്കോടതിയെ സമീപിച്ചത്
2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കംപ്യൂട്ടര്‍ പഠിക്കാനെത്തിയ കുട്ടിയെ സ്വന്തം മുറിയില്‍ വച്ച് ഫാദര്‍ റോബിന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. കൂത്തുപറമ്പിലെ ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. ചൈല്‍ഡ് ലൈനിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു. ഫാദര്‍ റോബിന്‍ വടക്കാംചേരിയും അധികൃതരും ഉള്‍പ്പെടെ 10 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെയും അഡ്മിനിസ്‌ട്രേറ്ററെയും വിടുതല്‍ ഹര്‍ജി അംഗീകരിച്ച് സുപ്രിംകോടതി കുറ്റവിമുക്തരാക്കിയിരുന്നു.