കുറുപ്പിനാകാം, പാവം വ്ളോഗർമാർക്ക് പാടില്ലേയെന്ന് ഇ ബുൾജെറ്റ്
സിനിമാതാരങ്ങൾക്ക് എന്തുമാകാമെന്നും പക്ഷേ, ഞങ്ങളെപ്പോലുള്ള പാവം വ്ളോഗർമാർ ചെയ്താൽ നിയമവിരുദ്ധമാകുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
കണ്ണൂർ: ട്രാവലർ രൂപമാറ്റം ചെയ്തതിന്റെ പേരിലുള്ള എംവിഡി നടപടിയും തുടർന്നുള്ള സംഭവ വികാസങ്ങളും കൊണ്ട് കേരളത്തിൽ വലിയ ചർച്ചയായി മാറിയവരാണ് ഇ ബുൾ ജെറ്റ് സഹോദരന്മാർ. ഇപ്പോൾ തീയേറ്ററിൽ പ്രദർശനം തുടരുന്ന കുറുപ്പ് സിനിമയുടെ പ്രെമോഷന്റെ ഭാഗമായി കാർ സ്റ്റിക്കർ ഒട്ടിച്ച് റോഡിൽ ഇറക്കിയ സംഭവുമായി ബന്ധപ്പെട്ട് വിമർശനവുമായി എത്തിയിരിക്കുകയാണ് ഇ ബുൾ ജെറ്റ്.
സിനിമാതാരങ്ങൾക്ക് എന്തുമാകാമെന്നും പക്ഷേ, ഞങ്ങളെപ്പോലുള്ള പാവം വ്ളോഗർമാർ ചെയ്താൽ നിയമവിരുദ്ധമാകുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെതിരേ ഒമ്പത് മണിക്ക് പ്രതികരിക്കുമെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നേരത്തെ, മല്ലു ട്രാവലർ എന്ന വ്ലോഗറും കുറുപ്പ് സിനിമയുടെ പ്രചാരണാർത്ഥമുള്ള കാർ നിയമവിരുദ്ധമാണെന്ന തരത്തിൽ പ്രതികരിച്ചിരുന്നു.