കുട്ടനാട് രണ്ട് പാടശേഖരങ്ങളില്‍ മടവീണു; ആളുകളെ ക്യാംപുകളിലേക്ക് മാറ്റുന്നു

അഞ്ഞൂറോളം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. നെടുമുടി കൊട്ടാരം സ്‌കൂളിലേക്കും പൊങ്ങ ഓഡിറ്റോറിയത്തിലുമാണ് ഇവരെ പാര്‍പ്പിക്കുക. കുട്ടനാടിന്റെ പല മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്.

Update: 2020-08-09 04:01 GMT

ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് കുട്ടനാട് വലിയതുരുത്ത് പാടശേഖരത്തിലും കൈനകരി വടക്ക് വില്ലേജില്‍ വവ്വാകാട് വടക്ക് പാടശേഖരത്തിലും മടവീണു. ഇതെത്തുടര്‍ന്ന് ആളുകളെ കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അഞ്ഞൂറോളം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. നെടുമുടി കൊട്ടാരം സ്‌കൂളിലേക്കും പൊങ്ങ ഓഡിറ്റോറിയത്തിലുമാണ് ഇവരെ പാര്‍പ്പിക്കുക. കുട്ടനാടിന്റെ പല മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്.


 ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്നലെ കെ എസ്ആര്‍ടിസി ഇതുവഴിയുള്ള സര്‍വീസ് ഭാഗികമായി നിര്‍ത്തിയിരുന്നു. ആലപ്പുഴ ജില്ലയില്‍ ഇതുവരെ 30 ക്യാംപുകള്‍ തുറന്നു. 891 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

ചെങ്ങന്നൂര്‍ താലൂക്ക് 19 ക്യാംപുകളിലായി 571 ആളുകള്‍, മാവേലിക്കരയില്‍ രണ്ട് ക്യാംപുകളിലായി 22 ആളുകള്‍, കുട്ടനാട് 7 ക്യാംപുകളിലായി 120 ആളുകള്‍, കാര്‍ത്തികപ്പള്ളിയില്‍ ഒരു ക്യാംപില്‍ 142 ആളുകള്‍, ചേര്‍ത്തലയില്‍ ഒരു ക്യാംപില്‍ 36 ആളുകള്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.  

Tags:    

Similar News