സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തൽക്കാലം വേണ്ടെന്ന് എൽഡിഎഫ്
കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കോൺഗ്രസിനും ബിജെപിക്കുമെതിരേയുള്ള സമരങ്ങൾ നിർത്തിവയ്ക്കാനും എൽഡിഎഫ് തീരുമാനിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തൽക്കാലം വേണ്ടെന്ന് എൽഡിഎഫ്. രണ്ടാഴ്ച കൂടി സ്ഥിതി വിലയിരുത്തിയ ശേഷം തീരുമാനിക്കാമെന്നും എല്‍ഡിഎഫ് യോഗത്തിൽ ധാരണയായി. അതേസമയം, എൽഡിഎഫ് സമരപരിപാടികള്‍ മാറ്റിവെച്ചു.
അതേസമയം, കർശന നിയന്ത്രങ്ങൾ നടപ്പാക്കിയില്ലെങ്കിൽ പ്രതിദിനം പതിനയ്യായിരം വരെ കൊവിഡ് രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അറിയിച്ചു.
കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കോൺഗ്രസിനും ബിജെപിക്കുമെതിരേയുള്ള സമരങ്ങൾ നിർത്തിവയ്ക്കാനും എൽഡിഎഫ് തീരുമാനിച്ചു.