ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക: പോപുലര്‍ഫ്രണ്ട് മണലൂര്‍ ഡിവിഷന്‍ കമ്മിറ്റി ജാഗ്രതാ സംഗമം 19ന്

Update: 2019-09-18 10:28 GMT

വാടാനപ്പള്ളി: 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിവരുന്ന ദേശീയ കാംപയിന്റെ ഭാഗമായി മണലൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജാഗ്രതാ സംഗമം സംഘടിപ്പിക്കും. സപ്തംബര്‍ 19ന് വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് വാടാനപ്പള്ളി സെന്ററില്‍ നടക്കുന്ന പൊതുയോഗം സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും.

നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ രാജ്യത്ത് സംഘപരിവാരം നേതൃത്വം നല്‍കുന്ന തീവ്രഹിന്ദുത്വം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ജയ്ശ്രീറാം കൊലവിളിയാക്കി മാറ്റിയ ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങള്‍ക്കു മുമ്പില്‍ പിഞ്ചുകുട്ടികള്‍ക്കു പോലും രക്ഷയില്ലാതായിരിക്കുന്നു. മുസ്‌ലിംകളോ, ദലിതരോ, നിസ്സാര കാരണങ്ങളുടെ പേരില്‍ രാജ്യത്തിന്റെ ഏതു ഭാഗത്തു വച്ചും ഏതുസമയത്തും ക്രൂരമായി ആക്രമിക്കപ്പെടുന്നത് പതിവായിരിക്കുന്നു. രാജ്യത്തെ സമാധാനാന്തരീക്ഷവും സ്വസ്ഥജീവിതവും തകര്‍ക്കുന്ന ഹിന്ദുത്വ തീവ്രവാദത്തിനെതിരേ രംഗത്തുവരുന്നവരെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും നിശബ്ദമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമെതിരേ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമെതിരേ ഐക്യപ്പെടേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിയാണ് പോപുലര്‍ ഫ്രണ്ട് രാജ്യവ്യാപകമായി കാംപയിന്‍ സംഘടിപ്പിക്കുന്നത്. ജാഗ്രതാ സംഗമത്തില്‍ സംസ്ഥാന, ജില്ലാനേതാക്കള്‍ സംബന്ധിക്കും.

പത്ര സമ്മേളനത്തില്‍ ഡിവിഷന്‍ പ്രസിഡണ്ട് ഷെഹിര്‍ കുന്നിക്കല്‍, സെക്രട്ടറി ഷറഫുദ്ദീന്‍ പി എച്ച് വാടാനപ്പള്ളി ഏരിയാ പ്രസിഡണ്ട് ഫൈസല്‍ പുതിയവിട്ടില്‍, ഷെക്കിര്‍ പി എസ് സംബന്ധിച്ചു. 

Tags:    

Similar News