പഞ്ചായത്ത് കൈമലർത്തി, റോഡ് നവീകരിച്ച് മലപ്പുറത്തുകാർ

തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകി ജനപ്രതിനിധികൾ തെറ്റിദ്ധരിപ്പിച്ചുവെന്നും നാട്ടുകാർ ആരോപിച്ചു.

Update: 2021-08-14 15:14 GMT

മലപ്പുറം: മലപ്പുറം മാറാക്കര പഞ്ചായത്തിൽ റോഡ് നവീകരണം ഏറ്റെടുത്ത് നാട്ടുകാർ. തകർന്നുകിടന്ന റോഡ് നന്നാക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകാതായതോടെയാണ് നാട്ടുകാർ ചേർന്ന് റോഡ് പണി പൂർത്തിയാക്കിയത്. മാറാക്കര പത്താംവാർഡ് തടംപറമ്പിനെയും ജാറത്തിങ്ങൽ കുറക്കോടിനെയും ബന്ധിപ്പിക്കുന്ന റോഡാണ് നാട്ടുകാരുടെ പ്രവർത്തനത്താൽ സഞ്ചാര യോഗ്യമായത്.

സമീപത്തെ പ്രധാന റോഡുകളിലേക്കെത്താനുള്ള എളുപ്പവഴിയായ ഈ പാത ഏറെ നാളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകകയായിരുന്നു. മൂന്ന് വർഷം മുമ്പ് നിർമ്മച്ച റോഡ്, കേടായതോടെ മുൻ ഭരണസമിതിയെ സമീപിച്ചെങ്കിലും കൈമലർത്തി. ഇതോടെയാണ് നാട്ടുകാർ മുന്നിട്ടിറങ്ങിയത്. തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകി ജനപ്രതിനിധികൾ തെറ്റിദ്ധരിപ്പിച്ചുവെന്നും നാട്ടുകാർ ആരോപിച്ചു. 

Similar News