ലോക്ക് ഡൗണ്‍: വയനാട്ടിലേക്ക് അനധികൃത കടന്നുകയറ്റം തുടര്‍ന്നാല്‍ അതിര്‍ത്തി വാര്‍ഡുകള്‍ അടച്ചിടുമെന്ന് കലക്ടര്‍
രോഗവ്യാപനം തടയുന്നതിനായി വാര്‍ഡുകള്‍ അടയ്ക്കേണ്ട സ്ഥിതിവന്നാല്‍ പ്രദേശവാസികള്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കും. നീരിക്ഷണം കര്‍ശനമാക്കുന്നതിനായി ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കല്‍പ്പറ്റ: ഇതരസംസ്ഥാനങ്ങളില്‍നിന്ന് താളൂര്‍, ചീരാല്‍, പാട്ടവയല്‍ എന്നീ പ്രദേശങ്ങളിലെ ഊടുവഴികളിലൂടെ ജില്ലയിലേക്ക് ആളുകള്‍ കടന്നുവരുന്നത് തുടര്‍ന്നാല്‍ അതിര്‍ത്തി പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ അടച്ചിടേണ്ടിവരുമെന്ന് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു. അതത് വാര്‍ഡുകളില്‍ പുതുതായി ആളുകളെത്തിയാല്‍ ആ വിവരം പോലിസിനെയും ആരോഗ്യവകുപ്പ് അധികൃതരെയും അറിയിക്കേണ്ടതാണ്.
രോഗവ്യാപനം തടയുന്നതിനായി വാര്‍ഡുകള്‍ അടയ്ക്കേണ്ട സ്ഥിതിവന്നാല്‍ പ്രദേശവാസികള്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കും. നീരിക്ഷണം കര്‍ശനമാക്കുന്നതിനായി ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് സബ് ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചിട്ടുമുണ്ട്. യാത്രാപാസ് അനുവദിക്കുന്നതിനായി ജില്ലാ പോലിസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. കൊവിഡ് കെയര്‍ കേരള എന്ന പേരില്‍ മെബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ട്.
മോട്ടോര്‍ വാഹനവകുപ്പിനാണ് ചുമതല. ക്വാറികളില്‍നിന്നും ക്രഷറുകളില്‍നിന്നുമുള്ള കരിങ്കല്ലുകൊണ്ട് പോവുന്നവര്‍ ഏത് പ്രവൃത്തിക്കാണ് സാധനം കൊണ്ടുപോവുന്നതെന്നും ആര്‍ക്കുവേണ്ടിയെന്നും കാണിക്കുന്ന രേഖ കരുതേണ്ടതാണ്. വയനാട്ടിലെ ക്വാറികളില്‍നിന്നുള്ള വസ്തുക്കള്‍ മറ്റു ജില്ലയിലെക്ക് കൊണ്ടുപോവാന്‍ സാധിക്കില്ല. ലൈഫ് വീടുകള്‍, പ്രളയവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍, പിഡബ്ല്യൂഡി വര്‍ക്കുകള്‍ എന്നിവയ്ക്കാണ് മുന്‍ഗണന.