ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് ഒമ്പത് വിവാഹങ്ങള്‍ നടക്കും

ഇന്നലെ മുതല്‍ വിവാഹങ്ങള്‍ നടത്താനായിരുന്നു ദേവസ്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദ്യ ദിവസം ആരും വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നില്ല.

Update: 2020-06-05 01:35 GMT

തൃശൂര്‍: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് ഒന്‍പത് വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ മുതല്‍ വിവാഹങ്ങള്‍ നടത്താനായിരുന്നു ദേവസ്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദ്യ ദിവസം ആരും വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നില്ല.

ഒരു വിവാഹ ചടങ്ങില്‍ വധൂവരന്മാര്‍ അടക്കം പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം. പരമാവധി 60 വിവാഹങ്ങള്‍ വരെ ഒരു ദിവസം നടത്താനും അനുമതിയുണ്ട്. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം മേല്‍പത്തൂര്‍ ഓഡിറ്റോറിയം വരെയാണ് അനുവദിച്ചിട്ടുള്ളത്. 

Tags:    

Similar News