പാമ്പുകടിയേറ്റ് മരിച്ചയാളുടെ മൃതദേഹവുമായി മാളയിലെ സാമൂഹിക പ്രവര്‍ത്തകര്‍ അസമിലേക്ക് പുറപ്പെട്ടു
വലിയവീട്ടില്‍ സാജിദ്, വലിയവീട്ടില്‍ സൈഫുദ്ധീന്‍ എന്നിവരാണ് ഇന്നലെ വൈകിട്ട് അസമിലേക്ക് ആംബുലന്‍സില്‍ പുറപ്പെട്ടത്.
മാള: പാമ്പുകടിയേറ്റ് മരിച്ചയാളുടെ മൃതദേഹവുമായി മാളയിലെ സാമൂഹിക പ്രവര്‍ത്തകരായ രണ്ടുപേര്‍ അസമിലേക്ക് പുറപ്പെട്ടു. വലിയവീട്ടില്‍ സാജിദ്, വലിയവീട്ടില്‍ സൈഫുദ്ധീന്‍ എന്നിവരാണ് ഇന്നലെ വൈകിട്ട് അസമിലേക്ക് ആംബുലന്‍സില്‍ പുറപ്പെട്ടത്.
കഴിഞ്ഞ ദിവസം കുഴൂരില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച അസം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനായിട്ടാണ് ഇരുവരും കൊവിഡ് 19 ഭീതിയുടെ സാഹചര്യത്തിലും യാത്രക്ക് ഒരുങ്ങിയത്. മാള മഹല്ലിന്റെ കീഴിലുള്ള ആംബുലന്‍സിന്റെ െ്രെഡവര്‍മാരാണ് ഇരുവരും. നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ദിവസങ്ങളില്‍ കഴിക്കുന്നതിനുള്ള ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളും കരുതിയാണ് യാത്ര തിരിച്ചത്. മഹല്ല് കമ്മിറ്റിയും നാട്ടുകാരും ഇരുവര്‍ക്കും പ്രാര്‍ത്ഥനാധന്യമായ യാത്രയയപ്പ് നല്‍കി. നജീബ് അന്‍സാരി, നിയാസ് മാളപള്ളിപ്പുറം, നിഷാദ് മാള തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.