കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധികന്‍ മരിച്ചു
മുംബൈയില്‍നിന്ന് തിരിച്ചെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. 9ന് ട്രെയിനിലാണ് ഇയാള്‍ തിരിച്ചെത്തിയത്.
കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു. ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സന്‍കുട്ടി (72) യാണ് മരിച്ചത്. മുംബൈയില്‍നിന്ന് തിരിച്ചെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. 9ന് ട്രെയിനിലാണ് ഇയാള്‍ തിരിച്ചെത്തിയത്. ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പനിയും വയറിളക്കവും വന്നതോടെ അഞ്ചരക്കണ്ടി കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
കൊവിഡ് ബാധയുണ്ടോയെന്ന് കണ്ടെത്തുന്നതിന് 10ന് ഇയാളുടെ സ്രവം പരിശോധനയ്ക്കായെടുത്തിരുന്നുവെങ്കിലും ഫലം ലഭിച്ചിരുന്നില്ല. ഇന്നലെ സ്രവം വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഉസന്‍കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നുവെന്നാണ് വിവരം. കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ 21,728 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21,544 പേരാണ് വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്. 284 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 123 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്.