കുതിരാന്‍ ടണല്‍: മാര്‍ച്ച് 31 നകം പൂര്‍ത്തിയാകുമെന്ന് കരുതുന്നില്ലെന്ന് ദേശിയ പാത അതോരിറ്റി ഹൈക്കോടതിയില്‍

കേസ് മുന്‍പ് പരിഗണിച്ചപ്പോള്‍ പണികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാമെന്ന് അതോരിറ്റിയെ കോടതിയില്‍ അറിയിച്ചിരുന്നു. കരാര്‍ കമ്പനിയെ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെന്നും ദേശീയപാത അതോറിറ്റി കോടതിയില്‍ ബോധിപ്പിച്ചു

Update: 2021-02-27 02:58 GMT

കൊച്ചി: ദേശീയ പാത മണ്ണുത്തി-വടക്കഞ്ചേരി റൂട്ടിലെ കുതിരാനിലെ ഒരു ടണലിന്റെ നിര്‍മ്മാണം മാര്‍ച്ച് 31 ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു. മണ്ണുത്തി- വടക്കഞ്ചേരി പാതയുടെ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഇരട്ട ടണലുകളില്‍ ഒന്നെങ്കിലും തുറക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജന്‍ എംഎല്‍എ നല്‍കിയ ഹരജി പരിഗണിക്കവയൊണ് ദേശിയ പാത അതോരിറ്റ് ഹൈക്കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേസ് മുന്‍പ് പരിഗണിച്ചപ്പോള്‍ പണികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാമെന്ന് അതോരിറ്റിയെ കോടതിയില്‍ അറിയിച്ചിരുന്നു.

കരാര്‍ കമ്പനിയെ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെന്നും ദേശീയപാത അതോറിറ്റി കോടതിയില്‍ ബോധിപ്പിച്ചു. പ്രതിഷേധങ്ങള്‍ മൂലം നിര്‍മ്മാണ ജോലി തടസപ്പെടാതിരിക്കാന്‍ പോലിസ് സംരക്ഷണം തേടേണ്ടിവന്നു.കേരളമൊഴികെ മറ്റിടങ്ങളിലെല്ലാം പണികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നുണ്ടന്നും അതോറിറ്റി വ്യക്തമാക്കി.നിര്‍മ്മാണ പുരോഗതി റിപോര്‍ട് സര്‍പ്പിക്കാന്‍ അതോരിറ്റ് സാവാകാശം തേടി.പദ്ധതി നടക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി കേസ് വീണ്ടു പരിഗണിക്കുന്നതിനായി അടുത്ത മാസം 16 ലേക്ക് മാറ്റി

Tags:    

Similar News