മരടിലെ ഫ്‌ളാറ്റ് പൊളിക്കാനുള്ള അനുമതി പത്രം ജില്ലാ കലക്ടര്‍ കമ്പനികള്‍ക്ക് കൈമാറി

പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് ഓര്‍ഗനൈസേഷന്റെ (പെസോ) കൂടി അന്തിമ അനുമതി ലഭിക്കുന്നതോടെ സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ നാലു ഫ്‌ളാറ്റു സമുച്ചയങ്ങള്‍ ജനുവരി 11, 12 തീയതികളില്‍ നിലംപൊത്തും. ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതിനുള്ള സ്ഫോടക വസ്തുക്കളുടെ ആദ്യ ശേഖരവും എത്തിയിട്ടുണ്ട്.എച്ച് ടു ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍, ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ കോറല്‍ കോവ് എന്നിവ പൊളിക്കാനാണ് എന്‍ഒസി നല്‍കിയിട്ടുള്ളത്

Update: 2019-12-31 05:33 GMT

കൊച്ചി:തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനൂള്ള അനുമതി പത്രം പൊളിക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ക്ക് കലക്ടര്‍ കൈമാറി. പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് ഓര്‍ഗനൈസേഷന്റെ (പെസോ) കൂടി അന്തിമ അനുമതി ലഭിക്കുന്നതോടെ സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ നാലു ഫ്‌ളാറ്റു സമുച്ചയങ്ങള്‍ ജനുവരി 11, 12 തീയതികളില്‍ നിലംപൊത്തും. ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതിനുള്ള സ്ഫോടക വസ്തുക്കളുടെ ആദ്യ ശേഖരവും എത്തിയിട്ടുണ്ട്.എച്ച് ടു ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍, ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ കോറല്‍ കോവ് എന്നിവ പൊളിക്കാനാണ് എന്‍ഒസി നല്‍കിയിട്ടുള്ളത്. എന്‍ഒസിയുടെ യഥാര്‍ഥ രേഖ, പൊളിക്കുന്നതിനുള്ള ക്രമീകരണം, സുരക്ഷാ മാര്‍ഗ നിര്‍ദേശം എന്നിവ ഉള്‍പ്പെടുന്ന അപേക്ഷ പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് ഓര്‍ഗനൈസേഷന് കമ്പനികള്‍ ഇന്ന് സമര്‍പ്പിക്കും.

ഇവ പരിശോധിച്ച ശേഷമാണ് അന്തിമ അനുമതി നല്‍കുകയെന്ന് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് ഡോ. ആര്‍ വേണുഗോപാല്‍ പറഞ്ഞു. പൊളിക്കാന്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങുമൊത്ത് ഇന്ന് ആല്‍ഫ സെറീനില്‍ പരിശോധ നടത്തുമെന്നും നാട്ടുകാരുടെ ആശങ്കള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.ആല്‍ഫ സെറീന്‍, എച്ച് ടു ഒ ഫ്‌ളാറ്റുകളിലേക്കുക്കുള്ള 650 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇന്നലെ എത്തിയത്. തുടര്‍ന്ന് ഇവ അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്‌ഫോടനത്തിനുപയോഗിക്കുന്നതിനുളള ഡിറ്റണറേറ്ററുകളും മറ്റും ഇന്ന് എത്തും അഞ്ച് ഫ്‌ളാറ്റുകളും നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതിന് 875 കിലോ സ്ഫോടക വസ്തുക്കളാണ് ആവശ്യം. ഇവ ജനുവരി 3, 4 തീയതികളിലായി ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിര്‍മിച്ചിട്ടുള്ള ദ്വാരങ്ങളില്‍ നിറയ്ക്കും.

Tags:    

Similar News