മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ :സ്‌ഫോടനത്തിന് ഉപയോഗിക്കുന്നത് നാലുതരം വസ്തുക്കള്‍;ദ്വാരങ്ങള്‍ ഇടുന്ന ജോലി ആരംഭിച്ചു
പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ ലൈസന്‍സുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നായിരിക്കും സ്‌ഫോടക വസ്തുക്കള്‍ ലഭ്യമാക്കുക.നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്.ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ മുന്നോടിയായി പില്ലറുകളില്‍ സ്ഫോടക വസ്തു സ്ഥാപിക്കുന്നതിനുള്ള ദ്വാരങ്ങള്‍ ഇടുന്നത് പുരോഗമിക്കുകയാണ്
കൊച്ചി:തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം മരടിലെ നാലു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് നാലു തരം സഫോടക വസ്തുക്കള്‍ ഉപയോഗിച്ചാവുമെന്നാണ് സൂചന. പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ ലൈസന്‍സുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നായിരിക്കും സ്‌ഫോടക വസ്തുക്കള്‍ ലഭ്യമാക്കുക.നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്.ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ മുന്നോടിയായി പില്ലറുകളില്‍ സ്ഫോടക വസ്തു സ്ഥാപിക്കുന്നതിനുള്ള ദ്വാരങ്ങള്‍ ഇടുന്നത് പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ ഇടഭിത്തികളും ചുമരുകളും പൊളിക്കുന്നതും തുടരുകയാണ്.
അതേ സമയം മരടിലെ പൊളിക്കുന്ന ഫ്ളാറ്റുകളിലെ മാലിന്യം നീക്കുന്നതിന് കമ്പനികള്‍ നല്‍കിയ താല്‍പര്യപത്രങ്ങള്‍ പരിശോധിച്ചു. പത്ത് അപേക്ഷകളില്‍ രണ്ടെണ്ണം തള്ളി. എട്ട് അപേക്ഷകളില്‍ സാങ്കേതിക സമിതി പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ചുമതലയുള്ള സബ് കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങിന്റെ നേതൃത്വത്തിലാണ് ഇന്നലെ താല്‍പര്യ പത്രങ്ങള്‍ പരിശോധിച്ചത്. സമിതി തീരുമാനത്തിന് ശേഷം ടെന്‍ഡര്‍ നടപടി ആരംഭിക്കും. ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് മാറ്റേണ്ടവരുടെ പട്ടിക തയ്യാറാക്കുമെന്ന് മരട് നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു. സ്ഥിതി വിലയിരുത്താന്‍ തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേരും.