മന്ത്രി എംഎം മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

നേരത്തെ തന്നെ തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്ന് മന്ത്രി ചികിത്സയിലായിരുന്നു.

Update: 2020-06-13 10:15 GMT

തിരുവനന്തപുരം: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വൈദ്യുതി മന്ത്രി എംഎം മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ തന്നെ തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്ന് മന്ത്രി ചികിത്സയിലായിരുന്നു.

 ഇന്ന് രാവിലെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം മണിയെ ന്യൂറോ സര്‍ജറി ഐസിയുവിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും തുടര്‍ പരിശോധനയ്ക്കുവേണ്ടിയാണ് ആശുപത്രിയില്‍ കഴിയുന്നതെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു,ശസ്ത്രക്രിയയെ തുടര്‍ന്ന് മന്ത്രിക്ക് കുറച്ചുനാള്‍ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇടുക്കി ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മന്ത്രി എംഎം മണിയാണ്.

Tags:    

Similar News