സില്‍വൈര്‍ ലൈന്‍: കല്ലിടുന്നത് സാമൂഹിക ആഘാത പഠനത്തിന്;സഹകരണ ബാങ്കുകള്‍ വായ്പ നിഷേധിക്കരുതെന്ന് മന്ത്രി വി എന്‍ വാസവന്‍
ഈടായി നല്‍കുന്ന ഇത്തരം ഭൂമിയ്ക്ക് കല്ലിടുന്നതിന്റെ പേരില്‍ സഹകരണ ബാങ്കുകള്‍ അടക്കമുള്ള ബാങ്കുകള്‍ വായ്പ നിഷേധിക്കാന്‍ പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്.വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണം.ചില സ്ഥലത്ത് ഇത് രാഷ്ട്രീയമായി ഉപയോഗിച്ച് യുഡിഎഫ് ഭരിക്കുന്ന ബാങ്കുകള്‍ ഇത്തരത്തില്‍ വായ്പ നല്‍കാന്‍ തയ്യാറുന്നില്ലെന്നും മന്ത്രി പറഞ്ഞു
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള സാമൂഹിക ആഘാത പഠനത്തിനാണ് കല്ലിടുന്നതെന്നും അത് സ്ഥലമേറ്റെടുക്കുന്നതിനല്ലെന്നും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഈടായി നല്‍കുന്ന ഇത്തരം ഭൂമിയ്ക്ക് കല്ലിടുന്നതിന്റെ പേരില്‍ സഹകരണ ബാങ്കുകള്‍ അടക്കമുള്ള ബാങ്കുകള്‍ വായ്പ നിഷേധിക്കാന്‍ പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്.വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണം.ചില സ്ഥലത്ത് ഇത് രാഷ്ട്രീയമായി ഉപയോഗിച്ച് യുഡിഎഫ് ഭരിക്കുന്ന ബാങ്കുകള്‍ ഇത്തരത്തില്‍ വായ്പ നല്‍കാന്‍ തയ്യാറുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കാനല്ല കല്ലിടുന്നത്.സാമൂഹിക ആഘാത പഠനത്തിനാണ്. ഭൂമി ഏറ്റെടുക്കണമെങ്കില്‍ അലൈന്‍മെന്റ് തിട്ടപ്പെടുത്തി നോട്ടീസ് കൊടുത്ത് സിക്‌സ് വണ്‍ നോട്ടിഫിക്കേഷന്‍ ഫോര്‍ വണ്‍ നോട്ടിഫിക്കേഷന്‍ എല്ലാ വന്നതിനു ശേഷം കക്ഷികള്‍ക്കും നോട്ടീസ് നല്‍കും. ഇ്തിനു ശേഷം മാത്രമെ ഭൂമി ഏറ്റെടുക്കുകയുള്ളു.സാമൂഹിക ആഘാത പഠനത്തിന് കല്ലിടുന്നതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിക്കാന്‍ പാടില്ല.വായ്പ അനുവദിക്കണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.