മോന്‍സണ്‍ മാവുങ്കലിനെതിരെ നിലവില്‍ മുന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് മേധാവി
മൂന്നും വഞ്ചനാ കേസുകളാണെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് വ്യക്തമാക്കി.കേസുകള്‍ അന്വേഷിച്ചു വരികയാണ്.ആദ്യം രണ്ടു കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. മൂന്നാമത്തെ കേസ് മോന്‍സണ്‍ മാവുങ്കലിന് ചില സാധനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയ ശില്‍പി നല്‍കിയിരിക്കുന്നതാണ്
കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മൂന്നും വഞ്ചനാ കേസുകളാണ്. കേസുകള്‍ അന്വേഷിച്ചു വരികയാണ്.ആദ്യം രണ്ടു കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.
മൂന്നാമത്തെ കേസ് മോന്‍സണ്‍ മാവുങ്കലിന് ചില സാധനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയ ശില്‍പി നല്‍കിയിരിക്കുന്നതാണ്.അദ്ദേഹത്തെ മോന്‍സണ്‍ വഞ്ചിച്ചുവെന്നാണ് പരാതി.മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിന്റെ വ്യാപ്തി വലുതാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനെക്കുറിച്ച് ഒന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും ബാക്കി കാര്യങ്ങള്‍ അന്വേഷണം പുരോഗമിക്കുമ്പോഴെ വ്യക്തമാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇപ്പോള്‍ അന്വേഷണം നടത്തുന്നത് സാമ്പത്തിക തട്ടിപ്പ് കേസുകളാണെന്നും എസ് ശ്രീജിത്ത് വ്യക്തമാക്കി.