മോണ്സന് മാവുങ്കല്‍ കേസ്: അന്വേഷണത്തിന് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം
തിരുവനന്തപുരം: പുരാവസ്തു വില്പനയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോണ്സന് മാവുങ്കലിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പോലിസ് സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും.
ക്രൈംബ്രാഞ്ച് എറണാകുളം എസ്പി എം ജെ സോജന്, കോഴിക്കോട് വിജിലന്‍സ് എസ്പി പി സി സജീവന്, ഗുരുവായൂര്‍ ഡിവൈഎസ്പി കെ ജി സുരേഷ്, പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജെ ഉമേഷ് കുമാര്‍, മുളന്തുരുത്തി ഇന്‍സ്പെക്ടര്‍ പി എസ് ഷിജു, വടക്കേക്കര ഇന്‍സ്പെക്ടര്‍ എം കെ മുരളി, എളമക്കര സബ് ഇന്‍സ്പെക്ടര്‍ രാമു, തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ ബൈജു പി ബാബു എന്നിവരാണ് സംഘാംഗങ്ങള്‍.