ആവര്‍ത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങള്‍: പ്രശ്‌നവും പരിഹാരവും: എസ്ഡിപി ഐ പഠന സദസ്സ് 27 ന്

രാവിലെ 10.30 ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള അധ്യാപക ഭവനില്‍ നടക്കുന്ന പരിപാടി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി സുന്ദര്‍ രാജന്‍ ഉദ്ഘാടനം ചെയ്യും

Update: 2021-11-26 10:49 GMT

കൊച്ചി: ആവര്‍ത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങള്‍, പ്രശ്‌നവും പരിഹാരവും എന്ന വിഷയത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പഠന സദസ്് ഈ മാസം 27 ന് എറണാകുളത്ത് നടക്കും. രാവിലെ 10.30 ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള അധ്യാപക ഭവനില്‍ നടക്കുന്ന പരിപാടി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി സുന്ദര്‍ രാജന്‍ ഉദ്ഘാടനം ചെയ്യും.

കൊച്ചിന്‍ സര്‍വകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര വിഭാഗം അധ്യാപകന്‍ എസ് അഭിലാഷ് (കാലാവസ്ഥ വ്യതിയാനവും പ്രകൃതിദുരന്തങ്ങളുടെ സാധ്യതയും), കേരളാ സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പ് പ്രഫസര്‍ ഡോ. ബിജു കുമാര്‍ (തീര സ്ഥിരതയിലെ മാറ്റങ്ങളും തീരശോഷണവും), പീച്ചി വനം ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡാ. ടി വി സജീവ് (അനിയന്ത്രിതമായ ഖനനവും ദുരന്തങ്ങളുടെ സാധ്യതയും) എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

Tags:    

Similar News