ബിജെപി സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ രാഷ്രീയനയത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഐക്യം ഉണ്ടാകണം: ശരത് പവാര്‍

ഐക്യത്തിന് വേണ്ടി എന്‍സിപി ഏതു നിമിഷവും തയ്യാര്‍.അവശ്യസാധങ്ങളുടെയും പാചകവാതകമടക്കമുള്ള ഇന്ധനങ്ങളുടെയും അതിരൂക്ഷമായ വിലക്കയറ്റത്തിലൂടെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാക്കുന്ന നിലാപാടാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്

Update: 2022-05-24 14:45 GMT

കൊച്ചി : സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയും സംഘപരിവാര്‍ ശക്തികളും ഉയര്‍ത്തുന്ന തീവ്ര വര്‍ഗീയതയക്കും ബിജെപി സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധമായ രാഷ്രീയനയത്തിനുമെതിരെ രാജ്യത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഐക്യം ഉണ്ടാകണമെന്ന് എന്‍സിപി അഖിലേന്ത്യാ പ്രസിഡന്റ് ശരത് പവാര്‍. എന്‍സിപിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യത്തിന് വേണ്ടി എന്‍സിപി ഏതു നിമിഷവും തയ്യാറാണെന്നും ശരത് പവാര്‍ പറഞ്ഞു.

അവശ്യസാധങ്ങളുടെയും പാചകവാതകമടക്കമുള്ള ഇന്ധനങ്ങളുടെയും അതിരൂക്ഷമായ വിലക്കയറ്റത്തിലൂടെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാക്കുന്ന നിലാപാടാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ ഒരോ ദിവസം കഴിയുംതോറും രൂക്ഷമായി കൊണ്ടിരിക്കുന്നു.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ജില്ലകളിലും ഒരു വികസ പദ്ധതിയും നടപ്പിലാക്കുന്നത് നമ്മുക്ക് ഇതുവരെയും കാണാന്‍ കഴിഞ്ഞില്ലയെന്നും ശരത് പവാര്‍ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയും ചെറുപ്പക്കാര്‍ക്ക് തൊഴിലും കര്‍ഷക മുന്നേറ്റവും സൃഷ്ടിക്കുന്ന ഒരു സര്‍ക്കാര്‍ ദേശീയതലത്തില്‍ എത്തണമെന്നാണ് എന്‍സിപി ആഗ്രഹിക്കുന്നതെന്നും ശരത് പവാര്‍വ്യക്തമാക്കി.

കേരളത്തില്‍ അടുത്ത തവണ എന്‍സിപിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ് പ്രതിക്ഷിക്കുതെന്നും ശരത് പവാര്‍ പറഞ്ഞു.കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1200 മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ അയ്യായിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ , അധ്യക്ഷത വഹിച്ചു.എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിമാരമായ പ്രഫുല്‍ പട്ടേല്‍,ടി പി പീതാബരന്‍ മാസ്റ്റര്‍ പങ്കെടുത്തു.സമാപന സമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

Tags:    

Similar News