നിലമ്പൂര്‍ രാധാ വധക്കേസ്: പ്രതികളെ വെറുതെ വിട്ടു

ഒന്നാം പ്രതി ബിജു,രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

Update: 2021-03-31 06:16 GMT

കൊച്ചി: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫിസിലെ തൂപ്പൂകാരിയായിരുന്ന രാധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ രണ്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു.ഒന്നാം പ്രതി ബിജു,രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ വിചാരണക്കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2014 ലാണ് കേസിനാസ്പദമായ സംഭവം. രാധയെ കോണ്‍ഗ്രസ് ഓഫിസില്‍ വെച്ച് കൊലപ്പെടുത്തിയതിനു ശേഷം കുളത്തില്‍ കെട്ടിത്താഴ്ത്തിയെന്നായിരുന്നു കേസ്.

Tags:    

Similar News