നിമിഷ ഫാത്തിമയെ തിരിച്ചെത്തിക്കണമെന്ന് മാതാവിന്റെ ഹരജി;ഹേബിയസ് കോര്‍പ്പസ് ഹരജിയായി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി
സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.പരാതിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി
കൊച്ചി: അഫ്ഗാന്‍ ജെയിലില്‍ കഴിയുന്ന നിമഷ ഫാത്തിമയെയും മകളെയും നാട്ടില്‍ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് മാതാവ് ബിന്ദു സമര്‍പ്പിച്ച ഹരജി ഹേബിയസ് കോര്‍പ്പസ് ആയി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.പരാതിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇതേ തുടര്‍ന്ന് മാതാവ് ബിന്ദു ഹരജി പിന്‍വലിച്ചു.അഫ്ഗാന്‍ ജെയിലില്‍ കഴിയന്ന മകള്‍ നിമിഷ ഫാത്തിമയെയും കൊച്ചുമകളെയും തിരികെ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.ഈ ആവശ്യമുന്നയിച്ചു നിരവധി നിവേദനങ്ങളും അപേക്ഷകളും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങള്‍ക്കു നല്‍കിയെങ്കിലും പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് ഹരജി സമര്‍പ്പിച്ചതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.