കടയ്ക്കൽ സ്വദേശിക്ക് നിപയല്ലെന്ന് പരിശോധനാ ഫലം

ആലപ്പുഴ വൈറോളജി ലാബിൽ നടന്ന കൊല്ലം കടയ്ക്കൽ സ്വദേശിയായ പതിനെട്ടുകാരന്റെ സ്രവ സാമ്പിൾ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.

Update: 2019-06-07 10:48 GMT
കടയ്ക്കൽ സ്വദേശിക്ക് നിപയല്ലെന്ന് പരിശോധനാ ഫലം

തിരുവനന്തപുരം: പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു യുവാക്കളിൽ ഒരാൾക്ക് നിപ അല്ലെന്ന് പരിശോധനാ ഫലം. ആലപ്പുഴ വൈറോളജി ലാബിൽ നടന്ന കൊല്ലം കടയ്ക്കൽ സ്വദേശിയായ പതിനെട്ടുകാരന്റെ സ്രവ സാമ്പിൾ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.

മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.എം എസ് ഷർമ്മദ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ള രണ്ടാമൻ തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ പത്തൊൻപതുകാരന്റെ പരിശോധനാഫലം ലഭിച്ചിട്ടില്ല.

Tags:    

Similar News