പെരിന്തല്‍മണ്ണ: വീടിന്റെ ടെറസില്‍നിന്ന് വീണതിനെതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ശാന്തപുരം നോര്‍ത്തിലെ പരേതനായ ചെട്ടിയാന്‍തൊടി കുഞ്ഞയമ്മുവിന്റെ മകന്‍ മുഹമ്മദ് അലിയാണ് (66) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ടെറസില്‍ ഷീറ്റ് വലിച്ചുകെട്ടുന്നതിനിടെയാണ് അപകടം.
പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ദീര്‍ഘകാലം പ്രവാസിയിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഷഹീറാബാനു, നബീല്‍ (യുഎഇ), ഷറിന്‍ റിഷാന. മരുമക്കള്‍: ഫൈസല്‍ (പുത്തനങ്ങാടി), ജാഫര്‍ (കക്കൂത്ത്), ഷംന (മങ്കട കൂട്ടില്‍). സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, അബൂ ഹനീഫ, ജമീല (കാളികാവ്).