ഓണാഘോഷം; ബൈക്ക് അപകടങ്ങളില്‍ രണ്ട് മരണം

Update: 2024-09-15 15:04 GMT

തിരുവനന്തപുരം: മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ശാസ്തവട്ടം സ്വദേശി സിജുവാണ് മരിച്ചത്. ഓണാഘോഷം കണ്ടുകൊണ്ടിരിക്കുകയായിരുന്ന സിജുവിനെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ സിജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷനും ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികരായ മറ്റ് രണ്ട് പേര്‍ക്ക് നിസാര പരിക്കുണ്ട്.

മറ്റൊരുപകടത്തില്‍ തിരുവനന്തപുരം കഴക്കൂട്ടം ഇന്‍ഫോസിസിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പൗണ്ട്കടവ് സ്വദേശി അനുരാജ് (27) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും മരത്തിലും ഇടിക്കുകയായിരുന്നു.






Similar News