എന്‍എസ്എസിനെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമം: ഉമ്മന്‍ ചാണ്ടി

വ്യത്യസ്ത അഭിപ്രായമുള്ളവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഭരണനേതൃത്വം തെറ്റായ സന്ദേശമാണ് നല്കുന്നത്. പ്രതിപക്ഷ ബഹുമാനത്തോടെയുള്ള ശൈലി സ്വീകരിക്കാനുള്ള പക്വത സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Update: 2019-02-23 16:38 GMT

തിരുവനന്തപുരം: കൊന്നും ഭയപ്പെടുത്തിയും എല്ലാവരെയും വരുതിയില്‍ നിര്‍ത്താമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മിഥ്യാധാരണയാണ് എന്‍എസ്എസിനെ തുടര്‍ച്ചയായി കടന്നാക്രമിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. ഇതു തികച്ചും നിര്‍ഭാഗ്യകരമാണ്. ജനാധിപത്യ സംവിധാനത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.

തങ്ങള്‍ക്ക് വിയോജിപ്പുള്ള അഭിപ്രായം ഉണ്ടാകുമ്പോള്‍, സഹിഷ്ണുതയോടെ അതു കേള്‍ക്കാനും പരിശോധിക്കാനും രാഷ്ട്രീയ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട്. വിമര്‍ശനത്തില്‍ കഴമ്പുണ്ടെങ്കില്‍ അതു തിരുത്താനുള്ള വിവേകം ഭരണ നേതൃത്വം കാട്ടേണ്ടതാണ്. അതിനു പകരം വ്യത്യസ്ത അഭിപ്രായമുള്ളവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഭരണനേതൃത്വം തെറ്റായ സന്ദേശമാണ് നല്കുന്നത്. പ്രതിപക്ഷ ബഹുമാനത്തോടെയുള്ള ശൈലി സ്വീകരിക്കാനുള്ള പക്വത സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. 

Tags:    

Similar News