ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്: പത്തിലധികം കേസിലെ പ്രതിയെ കാപ്പ ചുമത്തി ജെയിലിലടച്ച്

വേങ്ങൂര്‍ വെസ്റ്റ് നെടുങ്ങപ്ര സ്വദേശി അമല്‍ (25) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് ന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കുറുപ്പംപടി, കോതമംഗലം, അങ്കമാലി തുടങ്ങിയ സ്റ്റേഷനുകളില്‍ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍, അനധികൃത സംഘം ചേരല്‍, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു

Update: 2020-10-28 11:02 GMT

കൊച്ചി: കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ പത്തോളം കേസുകളിലെ പ്രതിയായ വേങ്ങൂര്‍ വെസ്റ്റ് നെടുങ്ങപ്ര സ്വദേശി അമല്‍ (25) നെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് ന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കുറുപ്പംപടി, കോതമംഗലം, അങ്കമാലി തുടങ്ങിയ സ്റ്റേഷനുകളില്‍ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍, അനധികൃത സംഘം ചേരല്‍, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായാണ് നടപടി. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇയാളെ 2017ല്‍ കാപ്പാ നിയമകാരം 6 മാസം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നതാണ്.

അമലിന്റെ കൂട്ടാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവേ പോലീസുദ്യോഗസ്ഥരെ വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ തടസപ്പെടുത്തുകയും ചെയ്ത കേസില്‍ ഇയാളെയും കൂട്ടരെയും ജയിലില്‍ പാര്‍പ്പിച്ചിരിക്കെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. കുറുപ്പംപടി എസ്എച്ച്ഒ കെ.ആര്‍ മനോജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഈ മാസം 5 ഗുണ്ടകളെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇതു വരെ 16 പേരെ കാപ്പ പ്രകാരം ജയിലിലടക്കുകയും 23 പേരെ നാടുകടത്തുകയും ചെയ്തു. കൂടുതല്‍ പേര്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടി ഉണ്ടാകുമെന്ന് എസ്പി കെ കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News