പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി അംഗം വികസന മുന്നണിയില്‍ ചേര്‍ന്നു

Update: 2025-01-03 05:55 GMT

പാലക്കാട്: പാലക്കാട് ബിജെപിയില്‍ ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍ പാര്‍ട്ടി വിട്ട് വികസന മുന്നണിയിലേക്ക്. പെരിങ്ങോട്ടുകുറിശിയില്‍ 5ന് ചേരുന്ന പൊതുയോഗത്തില്‍ സുരേന്ദ്രനും സംഘവും വികസന മുന്നണിയില്‍ ചേരും. നൂറോളം പേര്‍ ഒപ്പം ചേരുമെന്ന് സുരേന്ദ്രന്‍ തരൂര്‍ പറഞ്ഞു.

ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ ഇടപെടലുകളാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും സുരേന്ദ്രന്‍ തരൂര്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അറിയിച്ചെങ്കിലും അവഗണിച്ചു.5ന് നടക്കുന്ന പൊതുയോഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സുരേന്ദ്രന്‍ തരൂര്‍ വ്യക്തമാക്കി.




Tags:    

Similar News