പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വിധി ഇന്ന്
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. ഇന്നലെ മണിക്കൂറുകള്‍ നീണ്ടു നിന്ന ഇരു വിഭാഗത്തിന്റെയും വാദം വിശദമായി കേട്ടതിനു ശേഷമാണ് കോടതി വിധി ഇന്നത്തേക്ക് മാറ്റിയത്.ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ രോഗം ഗുരുതരമായതിനാല്‍ ആശുപത്രി മാറ്റം പാടില്ലെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മൂവാറ്റു പുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു
കൊച്ചി: പാലാരിവട്ടം പാലം അഴിതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത അഞ്ചാം പ്രതി മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ കസ്ഡിയില്‍ ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ അപേക്ഷയിലും ജാമ്യം തേടിയുള്ള വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ അപേക്ഷയിലും കോടതി ഇന്ന് വിധി പറയും.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. ഇന്നലെ മണിക്കൂറുകള്‍ നീണ്ടു നിന്ന ഇരു വിഭാഗത്തിന്റെയും വാദം വിശദമായി കേട്ടതിനു ശേഷമാണ് കോടതി വിധി ഇന്നത്തേക്ക് മാറ്റിയത്.
ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ രോഗം ഗുരുതരമായതിനാല്‍ ആശുപത്രി മാറ്റം പാടില്ലെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മൂവാറ്റു പുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന് നല്‍കുന്ന ചികില്‍സ സൗകര്യം എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇല്ല. അതിനാല്‍ നിലവില്‍ ചികില്‍സ തുടരുന്ന സ്വകാര്യ ആശുപത്രിയില്‍ തന്നെ ഇബ്രാഹിംകുഞ്ഞിന്റെ ചികില്‍സ തുടരാനാണ് മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിരിക്കുന്നത്.
ഇതേ തുടര്‍ന്ന് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം വിജിന്‍സ് പിന്‍വലിച്ചു.തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.സ്വകാര്യ ആശുപത്രിയില്‍ ചോദ്യം ചെയ്യുകയാണെങ്കില്‍ അത് ഡോക്ടറുടെ സാന്നിധ്യം ഉണ്ടാകണമെന്ന് ഇബ്രാഹിംകുഞ്ഞിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ ആവശ്യം വിജിലന്‍സ് എതിര്‍ത്തിരുന്നു.