പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: കോടതി നടപടികളുമായി സഹകരിക്കുമെന്ന് ഇബ്രാഹിംകുഞ്ഞ്
പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട്് എറണാകുളത്തെ സിപിഎമ്മിന്റെ കമ്മിറ്റിയും നേതാക്കളും പ്രകടനങ്ങളും ധര്‍ണകളുമൊക്കെ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിനെ ദുരുപയോഗപെടുത്തി തന്നെ പ്രതിയാക്കിയതെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പില്‍ കളമശേരി സീറ്റാണ് ഇവരുടെ ലക്ഷ്യം.ഇതുവരെ പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തോട് പൂര്‍ണമായും താന്‍ സഹരിച്ചു.തുടര്‍ന്നും അന്വേഷണത്തോടും ഒപ്പം കോടതി നടപടികളോടും പരമാവധി സഹകരിച്ചായിരിക്കും മുന്നോട്ടു പോകുകയെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം ഇന്നലെയാണ് ഇബ്രാംഹികുഞ്ഞിനെ കേസില്‍ പ്രതിചേര്‍ത്ത് റിപോര്‍ട് നല്‍കിയത്
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിനോടും കോടതി നടപടികളോടും പൂര്‍ണമായും സഹകരിക്കുമെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അദ്ദേഹം.പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് എറണാകുളത്തെ സിപിഎമ്മിന്റെ കമ്മിറ്റിയും നേതാക്കളും പ്രകടനങ്ങളും ധര്‍ണകളുമൊക്കെ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിനെ ദുരുപയോഗപെടുത്തി തന്നെ പ്രതിയാക്കിയത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ കളമശേരി സീറ്റാണ് ഇവരുടെ ലക്ഷ്യമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
ഇതുവരെ പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തോട് പൂര്‍ണമായും താന്‍ സഹരിച്ചു.തുടര്‍ന്നും അന്വേഷണത്തോടും ഒപ്പം കോടതി നടപടികളോടും പരമാവധി സഹകരിച്ചായിരിക്കും മുന്നോട്ടു പോകുകയെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം ഇന്നലെയാണ് ഇബ്രാംഹികുഞ്ഞിനെ കേസില്‍ പ്രതിചേര്‍ത്ത് റിപോര്‍ട് നല്‍കിയത്.തുടര്‍ന്ന് വിജിലന്‍സ് സംഘത്തിന്റെ നേതൃത്വത്തില്‍ ആലുവയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ റെയ്ഡും നടത്തിയിരുന്നു.റെയിഡ് നടക്കുന്ന സമയത്ത് ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇബ്രാഹിംകുഞ്ഞിനെക്കൂടാതെ കിറ്റ്‌കോയിലെ മൂന്നു ഉദ്യോഗസ്ഥരെക്കൂടി കേസില്‍ വിജിലന്‍സ് പ്രതിചേര്‍ത്തിട്ടുണ്ട്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് മുന്‍പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സുരജ്, പാലം നിര്‍മാണ കരാര്‍ എടുത്തിരുന്ന ആര്‍ഡിഎസ് കമ്പനിയുടെ എംഡി സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എംഡി ബെന്നി പോള്‍,ആര്‍ബിഡിസികെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരെ വിജിലന്‍സ് അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു. ഇവര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. പാലം നിര്‍മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞില്‍ നിന്നും കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ വിജിലന്‍സ് സംഘം മൊഴിയെടുത്തിരുന്നു. തനിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്ന നിലപാടാണ് അന്ന് ഇബ്രാഹിംകുഞ്ഞ് സ്വീകരിച്ചത്. എന്നാല്‍ ഇതിനെതിരെ ടി ഒ സൂരജ് രംഗത്തുവന്നതോടെയാണ് ഇബ്രാഹിംകുഞ്ഞ് പ്രതിക്കൂട്ടിലായത്.
തുടര്‍ന്ന് വിജിലന്‍സ് വീണ്ടും ടി ഒ സൂരജിനെ ചോദ്യം ചെയ്തപ്പോള്‍ പാലം നിര്‍മാണത്തിന് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയത് ഇബ്രാംഹികുഞ്ഞിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് സൂരജ് പറഞ്ഞു.തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യണമെന്ന നിലപാടില്‍ വിജിലന്‍സ് എത്തുകയും സര്‍ക്കാരിനും ഗവര്‍ണര്‍ക്കും കത്ത് നല്‍കുകയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തിടെ ഗവര്‍ണര്‍ അനുമതി നല്‍കുകയും ചെയ്തതോടെ രണ്ടു തവണ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.ഇതിനു ശേഷം സൂരജിനെയും വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലും സൂരജ് നിലപാട് ആവര്‍ത്തിക്കുകയും കുടുതല്‍ തെളിവുകള്‍ നല്‍കുകയും ചെയ്തു. ഇതിനു ശേഷമാണ് ഇബ്രാഹിംകുഞ്ഞിനെയും കിറ്റ്‌കോയിലെ ഉദ്യോഗസ്ഥരെയും കേസില്‍ പ്രതിചേര്‍ത്തത്.