പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ തോണ്ടുന്നത്: മുഖ്യമന്ത്രി
ജനങ്ങളെ മതത്തിന്റെ പേരില്‍ വര്‍ഗീയചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് കുതന്ത്രത്തിന്റെ ഉല്‍പ്പന്നമാണ് ഈ കരിനിയമ നിര്‍മാണം.
തിരുവനന്തപുരം: ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ തോണ്ടുന്നതാണ് പാര്‍ലമെന്റില്‍ മുഷ്‌ക് പ്രയോഗിച്ച് സംഘപരിവാര്‍ പാസാക്കിയെടുത്ത പൗരത്വ ഭേദഗതി ബില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയെന്ന സങ്കല്‍പ്പത്തെ തന്നെ നിഷേധിക്കുന്നതാണത്. ജനങ്ങളെ മതത്തിന്റെ പേരില്‍ വര്‍ഗീയചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആര്‍എസ്എസ് കുതന്ത്രത്തിന്റെ ഉല്‍പ്പന്നമാണ് ഈ കരിനിയമ നിര്‍മാണം.
വര്‍ഗീയതയും ജനങ്ങള്‍ തമ്മിലുള്ള വിദ്വേഷവുമാണ് രാഷ്ട്രീയ ആയുധമെന്ന് ബിജെപി ഒരിക്കല്‍കൂടി തെളിയിച്ചു. മതനിരപേക്ഷതയ്ക്ക് ഒരുവിലയും കല്‍പ്പിക്കുന്നില്ല എന്നതാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇന്നത്തെ വാക്കുകളുടെ പൊരുള്‍. ഫാഷിസ്റ്റുവല്‍ക്കരണ നീക്കമാണ് കൃത്യമായി അരങ്ങേറുന്നത്. ഇതിനെതിരേ അതിശക്തമായ പ്രതിരോധം ഉയര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.