കര്‍ഷകര്‍ക്ക് കൈതാങ്ങ്; പൈനാപ്പിള്‍ ചലഞ്ചുമായി കൃഷി വകുപ്പ്
രണ്ടു ദിവസം കൊണ്ട് പൈനാപ്പിള്‍ ചലഞ്ചിലൂടെ എറണാകുളം ജില്ലയില്‍ 51 ണ്‍െ പൈനാപ്പിളാണ് വിറ്റഴിച്ചത് മാത്രമല്ല ഒട്ടനവധി ജില്ലകളില്‍ നിന്നും ധാരാളം ഓര്‍ഡറുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെയും മറ്റു ജില്ലകളിലെയും ഉപഭോക്താക്കള്‍ക്കു പൈനാപ്പിള്‍ ലഭ്യമാക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് കൃഷിവകപ്പ് ഒരുക്കിയിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്ക്-9497182792, 9495922256, 9895691687, 9995820686, 9995369935
കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്തെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിനെതുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കുന്നതിനായി പൈനാപ്പിള്‍ ചലഞ്ച് സംസ്ഥാനത്തെ കൂടുതല്‍ ജില്ലയിലേക്ക് വ്യാപിപിച്ചു കൊണ്ട് കൃഷി വകുപ്പ് ജീവനി - സജ്ഞീവനി പദ്ധതി നടപ്പിലാക്കുന്നു.രണ്ടു ദിവസം കൊണ്ട് പൈനാപ്പിള്‍ ചലഞ്ചിലൂടെ എറണാകുളം ജില്ലയില്‍ 51 ടണ്‍ പൈനാപ്പിളാണ് വിറ്റഴിച്ചത്. മാത്രമല്ല ഒട്ടനവധി ജില്ലകളില്‍ നിന്നും ധാരാളം ഓര്‍ഡറുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെയും മറ്റു ജില്ലകളിലെയും ഉപഭോക്താക്കള്‍ക്കു പൈനാപ്പിള്‍ ലഭ്യമാക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് കൃഷിവകപ്പ് ഒരുക്കിയിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു.
കൊവിഡ് ലോക് ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങള്‍ക്കു വിധേയമായിട്ടാണ് വിതരണം ഒരുക്കിയിട്ടുള്ളത്. ഒരു കിലോഗ്രാം എ ഗ്രേഡ് പൈനാപ്പിളിന് 20 രൂപയാണ് അവരവരുടെ സ്ഥലത്ത് എത്തിക്കമ്പോള്‍ നല്‍കേണ്ട വില.ആള്‍ കുട്ടം പരമാധി ഒഴി വാക്കുന്നതിനായി ഫ്‌ളാറ്റുകളുടെയും റെസിഡന്റ്‌സ് അസ്സോസിയേഷന്റെയും ,സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ വിതരണം ചെയ്താല്‍ ആള്‍ക്കൂട്ടം ഒഴിവാക്കി എല്ലാവര്‍ക്കും വിതരണം നടത്താനാകും.കുറഞ്ഞത് 100 കിലോ ഗ്രാം പൈനാപ്പിള്‍ ക്യു ആര്‍ കോഡിലൂടെയോ ,ലിങ്ക് ലൂടെയോ ഓര്‍ഡര്‍ ചെയ്താല്‍ രണ്ടു ദിവസത്തിനകം ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറക്കി നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്ക്-9497182792, 9495922256, 9895691687, 9995820686, 999536993