ജനകീയതയും ആധുനികതയും കൈകോര്‍ക്കുമ്പോള്‍ വൈജ്ഞാനിക വിദ്യഭ്യാസം ഉടലെടുക്കും: മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്
മാള(തൃശൂര്‍): ജനകീയതയും ആധുനികതയും കൈകോര്‍ക്കുമ്പോള്‍ വൈജ്ഞാനിക വിദ്യഭ്യാസം ഉടലെടുക്കുമെന്ന് വിദ്യഭ്യാസ വകുപ്പുമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മൂല്യങ്ങളുടെ താല്‍പ്പര്യം നിലനിര്‍ത്തുന്ന ജനത വളര്‍ന്ന് വരേണ്ടതുണ്ട്. ചരിത്രത്തില്‍ നമ്മള്‍ കണ്ടുവന്നിരുന്ന വിദ്യാഭ്യാസ രീതികളില്‍ നിന്നും വ്യത്യസ്ഥമായ വിദ്യഭ്യാസ രീതിയാണ് പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം. ജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജനകീയ വിദ്യഭ്യാസ രീതി ലോകത്ത് അപൂര്‍വമാണ്. ജനാധിപത്യ-മതനിരപേക്ഷ സംസ്‌കാരമാണ് പൊതുവിദ്യാഭ്യാസ രംഗം നല്‍കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനൊപ്പം വിദ്യഭ്യാസത്തിന്റെ ആധുനികതക്കും ഊന്നല്‍ നല്‍കുകയാണ്.
വരും കാലങ്ങളിലെ കുട്ടികള്‍ സംവധിക്കേണ്ടത് ആഗോള തലത്തിലെ കുട്ടികളോടാണ്. ഏത് രാജ്യത്തെ കുട്ടികള്‍ക്കുമൊപ്പം നമ്മുടെ കുട്ടികളുമെത്തണം. തലമുടി നാരിന്റെ 1000 ലൊന്നിനെ കണ്ടെത്തുന്ന ആള്‍ട്രാ സോണിക്ക് സ്‌കാനറിന് പോലും കണ്ടെത്താനാവാത്ത കാറുകള്‍ വരെ കണ്ടുപിടിച്ചു കഴിഞ്ഞു. അടുക്കളയില്‍ കടുക് പൊട്ടിക്കുന്നത് പോലും റോബോട്ടുകളാവുന്ന കാലമാണ്. നാളത്തെ ലോകം വൈഞ്ജാനിക മണ്ഡലത്തിന്റെ ലോകമാണ്. ലോകത്തിന്റെ വൈഞ്ജാനിക മണ്ഡലം അത്രമേല്‍ വളര്‍ന്നിരിക്കയാണ്. അനന്തമായ അവസരങ്ങള്‍ തുറന്ന് തരുന്നതാണ് വൈഞ്ജാനിക മണ്ഡലം. നമ്മുടെ കുട്ടികളെ ആ തലത്തിലേക്കുയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഹൈടെക് വിദ്യഭ്യാസത്തോടൊപ്പം ജനകീയതയുമുണ്ടായാലേ വൈഞ്ജാനിക രംഗത്ത് എക്‌സ്‌പ്ലോഷറുകളുണ്ടാകൂ. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്നതിനേക്കാളുമുയരത്തില്‍ എത്താനായി നമ്മുടെ കുട്ടികളുടെ തലച്ചോറിനെ വളര്‍ത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ സ്‌കൂളിലെ റിട്ട. അധ്യാപകനായ ടി കെ അച്ചുതന്‍ മാസ്റ്ററുടെ ശ്രമഫലമായുണ്ടായ ഗാന്ധി മ്യൂസിയം മന്ത്രി ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ തയ്യാറാക്കിയ ഹരിത രൂപരേഖ നാട്ടുമാവിന്റെ പ്രകാശനവും ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും അദ്ധേഹം നിര്‍വഹിച്ചു.
പ്ലാറ്റിനം ജൂബിലിയുടെ സ്മരണാര്‍ത്ഥം75 വൃക്ഷത്തൈകള്‍ വിദ്യാലയങ്കണത്തില്‍ നടുന്നതിന്റെ ഉദ്ഘാടനം മുഖ്യാതിഥിയായ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാദ്ധ്യാപിക പി ലേഖ ആമുഖ പ്രഭാഷണം നടത്തി. എന്‍എസ്എസ് താലൂക്ക് യൂനിയന്‍ പ്രസിഡന്റ് ഡി ശങ്കരന്‍കുട്ടി ഉപഹാര സമര്‍പ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം ടി പി രവീന്ദ്രന്‍, മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എസ് ശ്രീജിത്ത്, രാധ ഭാസ്‌കരന്‍, സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ചീഫ് കോര്‍ഡിനേറ്റര്‍ കെ മധു മാസ്റ്റര്‍, പി എസ് മിനി ടീച്ചര്‍, പി ടി എ പ്രസിഡന്റ് സി രജ്ജിത്ത്, ഒ എസ് എ പ്രസിഡന്റ് എ ജി മുരളീധരന്‍ മാസ്റ്റര്‍ സംസാരിച്ചു.