സ്‌കൂള്‍ ഫീസിളവ് ആവശ്യപ്പെട്ട് സമരം;രക്ഷകര്‍ത്താക്കള്‍ക്ക് നേരെയുള്ള പോലിസ് അതിക്രമം അപലപനീയം:എസ്ഡിപിഐ
മുജീബ് റഹ്മാന്‍ ഉള്‍പ്പെടെയുള്ള പൊതു പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന് നേരെ നടന്ന അതിക്രമം ന്യായീകരിക്കാന്‍ കഴിയാത്തതാണ്. ന്യായമായ സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോല്‍പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ലത്തീഫ് കോമ്പാറ വ്യക്തമാക്കി
കൊച്ചി: ഇടപ്പള്ളി സ്വകാര്യ സ്‌കൂളില്‍ ഫീസിളവ് ആവശ്യപ്പെട്ട് സമരം ചെയ്ത രക്ഷാകര്‍ത്താകള്‍ക്ക് നേരെയുള്ള പോലിസ് അതിക്രമം അപലപനീയമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ലത്തീഫ് കോമ്പാറ വ്യക്തമാക്കി. മുജീബ് റഹ്മാന്‍ ഉള്‍പ്പെടെയുള്ള പൊതു പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന് നേരെ നടന്ന അതിക്രമം ന്യായീകരിക്കാന്‍ കഴിയാത്തതാണ്.
ന്യായമായ സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോല്‍പിക്കും.കൊവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായിട്ടും ഫീസ് കുറക്കാത്തതിനെതിരെ നടക്കുന്ന തികച്ചും ന്യായമായ സമരത്തിന് നേരെയുള്ള അസഹിഷ്ണുത ഇടതു സര്‍ക്കാര്‍ അറിഞ്ഞു കൊണ്ടാണോ എന്ന് വ്യക്തമാക്കണം.
ജില്ലയില്‍ മിക്കവാറും സ്‌കൂളുകളിലും ഫീസില്‍ അന്‍പത് ശതമാനം വരെ ഇളവുകള്‍ നല്‍കിയിട്ടും ചില സ്വകാര്യ മാനേജ്‌മെന്റുകള്‍ തുടരുന്ന ധിക്കാരം അംഗീകരിക്കാനാവില്ല. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ രക്ഷിതാക്കള്‍ നടത്തുന്ന സമരത്തെ എസ്ഡിപിഐ പിന്തുണക്കുന്നതായും ലത്തീഫ് കോമ്പാറ വ്യക്തമാക്കി.