പോപുലര്‍ഫ്രണ്ട് പ്രതിഷേധ സംഗമം നാളെ
പരിപാടിയുടെ ആദ്യഘട്ടമായി ഏരിയാതലങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
പത്തനംതിട്ട: ഡല്‍ഹി, യുപി എന്നിവിടങ്ങളില്‍ പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ നടക്കുന്ന പോലിസ് അതിക്രമങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രതിഷേധം സംഘടിപ്പിക്കും. 'ഇരകള്‍ കുറ്റവാളികളോ?
നീയമവ്യവസ്ഥയെ അപഹസിക്കുന്നത് തുറന്നുകാട്ടുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ദേശ വ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായാണ് പ്രതിഷേധ പരിപാടി.
പരിപാടിയുടെ ആദ്യഘട്ടമായി ഏരിയാതലങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. തുടര്‍ ദിവസങ്ങളില്‍ യൂനിറ്റ് തലങ്ങളില്‍ ഹൗസ്‌കാംപയിനും മറ്റ് പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും പ്രതിഷേധങ്ങളും കാംപയിനും കൊവിഡ്കാല നിയന്ത്രണങ്ങളും മുന്‍കരുതലുകളും പാലിച്ചുകൊണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലും യുപിയിലും പൗരത്വ പ്രക്ഷോഭകരെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ് പോലിസും കേന്ദ്ര സര്‍ക്കാരും. കൊവിഡ് പകര്‍ച്ചാവ്യാധിഭീതിക്കിടയിലും വിദ്യാര്‍ഥികളും ഗര്‍ഭിണിയുമടക്കം ജയിലില്‍ കഴിയുകയാണ്. യുഎപിഎ ചുമത്തി പ്രക്ഷോഭകരെ ജാമ്യം പോലും നല്‍കാതെ ജയിലില്‍ തള്ളിയിരിക്കുകയാണ് യുപിയിലെ ബിജെപി സര്‍ക്കാരും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലിസും. ഇതിനെതിരേ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് നാളെ നടക്കുന്ന പ്രതിഷേധ സംഗമം.