തലശ്ശേരി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 2018-19 അധ്യയന വര്‍ഷത്തേക്കു നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്റെ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, വടകര മേഘലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കുള്ള വിതരണോദ്ഘാടനം തലശ്ശേരി കരുണ ഫൗണ്ടേഷന്‍ ഹാളില്‍ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് നാഷനല്‍ കോര്‍ഡിനേറ്റര്‍ സികെ അഫ്‌സല്‍ നിര്‍വഹിച്ചു. മൂല്യാധിഷ്ഠിത വ്യക്തികളെയും സമൂഹത്തെയും രാജ്യം തേടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണിതെന്നും രാജ്യത്തിന്റെ ഭരണഘടനയും നീതിസംവിധാനവും സാമൂഹിക ജീവിതവും കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയെ അതിന്റെ അന്തസ്സത്തയില്‍ തിരിച്ചുപിടിക്കണമെന്നാഗ്രഹിക്കുന്നവരുടെ പ്രതീക്ഷ പുതിയ തലമുറയിലാണ്. മൂല്യങ്ങള്‍ക്കുമേല്‍ വളരുന്ന ഒരു ജനതയുടെ സൃഷ്ടിപ്പിനായി ഉത്തരവാദിത്തബോധമുള്ള പൗരന്മാര്‍ മുന്നോട്ടുവരണം. സ്‌കോളര്‍ഷിപ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പരിപാടികള്‍ക്ക് പോപുലര്‍ ഫ്രണ്ട് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം വി റഷീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി എം നസീര്‍, എന്‍ഡബ്ല്യൂഎഫ് ജില്ലാ സെക്രട്ടറി സലീല ബഷീര്‍, കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം റഫാന്‍ മുഹമ്മദ് സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ഗഫൂര്‍ മാസ്റ്റര്‍ മഞ്ചേരി നേതൃത്വം നല്‍കി. പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുത്തത്.