ഫേസ്ബുക്ക് പോസ്റ്റിലെ അശ്ലീല പരാമര്‍ശം: പോലിസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട്

ഇതിന് പിന്നില്‍ വ്യാജ ഫേസ്ബുക്ക് ഐഡികളുണ്ടാക്കി മനുഷ്യര്‍ സൗഹൃദത്തോടെ കഴിയുന്ന ഗ്രാമങ്ങളില്‍ പോലും മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന, സംഘപരിവാര ശക്തികളുടെ പങ്ക് വ്യക്തമാക്കുന്നതാണ്.

Update: 2021-01-28 04:12 GMT

പേരാമ്പ്ര: ചെറുവണ്ണൂര്‍ ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് അശ്ലീല കമന്റിട്ടെന്ന പേരില്‍ നാട്ടില്‍ വര്‍ഗീയവിദ്വേഷവും അതുവഴി കലാപവുമുണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പേരാമ്പ്ര ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ആരോപണവിധേയനായ അജ്‌നാസ് തന്റെ നിരപരാധിത്വം മീഡിയകള്‍ വഴി തെളിവുസഹിതം സമര്‍ഥിക്കുകയും അന്വേഷണങ്ങളെ സ്വാഗതം ചെയ്തിട്ടുമുണ്ട്. ഇതിന് പിന്നില്‍ വ്യാജ ഫേസ്ബുക്ക് ഐഡികളുണ്ടാക്കി മനുഷ്യര്‍ സൗഹൃദത്തോടെ കഴിയുന്ന ഗ്രാമങ്ങളില്‍ പോലും മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന, സംഘപരിവാര ശക്തികളുടെ പങ്ക് വ്യക്തമാക്കുന്നതാണ്.

ഇതോടനുബന്ധിച്ച് പെരിഞ്ചേരിക്കടവ് അജ്‌നാസിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ഗൃഹനാഥനെ ഭീഷണിപ്പെടുത്തിയെടുത്ത കുറ്റസമ്മത വീഡിയോയും മറ്റു നാടകങ്ങളും ജനങ്ങള്‍ക്ക് കാര്യം മനസ്സിലായെന്ന് വന്നപ്പോള്‍ കിരണ്‍ദാസിന്റേതായി വരുന്ന പുതിയ വിശദീകരണങ്ങളടക്കം അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്ന് ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് നൗഷാദ് മേപ്പയ്യൂര്‍, സെക്രട്ടറി പി സി അഷ്‌റഫ്, വി പി അഷ്‌റഫ്, പി കെ സലാം സംസാരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തി.

Tags:    

Similar News