കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രിം കോടതി

Update: 2024-09-23 09:45 GMT

ന്യൂഡല്‍ഹി:കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം ആണെന്ന് സുപ്രിം കോടതി. സംപ്രേക്ഷണം ചെയ്യാനുള്ള ഉദ്ദേശമില്ലാതെ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയാണ് സുപ്രിം കോടതി റദ്ദാക്കിയത്. അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമേ അത് കുറ്റകരമാകു എന്നും മദ്രാസ് ഹൈക്കോടതിയുടെ വിധിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഡിലീറ്റ് ചെയ്യുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാതെ അത്തരം ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

അശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അത് പോലിസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരമാണെന്ന് കോടതി പറഞ്ഞു. ചൈല്‍ഡ് പോണോഗ്രാഫി എന്ന പദത്തിന് പകരം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ മെറ്റീരിയലുകള്‍ എന്ന് ഉപയോഗിക്കുന്നതിന് പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സുപ്രിം കോടതി പാര്‍ലമെന്റിനോട് നിര്‍ദ്ദേശിച്ചു.





Tags:    

Similar News