സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണം: ഡിജിപി
അന്വേഷണത്തില്‍ സത്യവാങ്മൂലം തെറ്റാണെന്ന് കണ്ടാല്‍ നിയമനടപടി സ്വീകരിക്കും.
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നടപടികള്‍ കടുപ്പിച്ച് കേരള പോലിസ്. സ്വകാര്യ വാഹനങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
എന്ത് ആവശ്യത്തിനാണ് പുറത്ത് പോകുന്നത് എന്ന് ഇതില്‍ വ്യക്തമാക്കണം. യാത്രക്കാരന്‍ പറഞ്ഞത് ശരിയാണോ എന്ന് അന്വേഷിക്കും. അന്വേഷണത്തില്‍ സത്യവാങ്മൂലം തെറ്റാണെന്ന് കണ്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.