പോലിസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം: കാലയളവ് കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
സീനിയര്‍ സിവില്‍ പോലിസ് ഓഫിസറാവാന്‍ നിലവില്‍ 15 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത് 12 വര്‍ഷമായി കുറച്ചു
തിരുവനന്തപുരം: പോലിസ് അസോസിയേഷന്റെ ഏറെ നാളെത്തെ ആവശ്യമായിരുന്ന സ്ഥാനകയറ്റത്തിനുള്ള സര്‍വീസ് കാലയളവ് കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പോലിസ് ഉദ്യോഗസ്ഥരെ ഗ്രേഡ് പ്രമോഷന് പരിഗണിക്കേണ്ട കാലയളവാണ് കുറച്ചത്. സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍, എ എസ് ഐ, ഗ്രേഡ് എസ് ഐ എന്നീ തസ്തികകളിലേക്കുള്ള പ്രമോഷന്‍ കാലയളവാണ് കുറച്ചത്. സീനിയര്‍ സിവില്‍ പോലിസ് ഓഫിസറാവാന്‍ നിലവില്‍ 15 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത് 12 വര്‍ഷമായി കുറച്ചു. എഎസ്‌ഐയാവാനുള്ള സര്‍വീസ് കാലാവധി 22 വര്‍ഷത്തില്‍ നിന്നു 20 ആയും ഗ്രേഡ് എസ്‌ഐയാവാനുള്ള കാലയളവ് 27ല്‍ നിന്നു 25 ആയും കുറച്ചു.