സംഘപരിവാര്‍ ഭീഷണി: സിദ്ധിക്ക് കാപ്പന്റെ ജാമ്യ നിഷേധത്തിനെതിരായ സമ്മേളനം നിര്‍ത്തിവെപ്പിച്ച പോലിസ് നടപടിയില്‍ പ്രതിഷേധിക്കുക-സിപിഐഎംഎല്‍ റെഡ്ഫ്‌ലാഗ്

കേരളത്തില്‍ പോലും ഇങ്ങനെ അഴിഞ്ഞാടാന്‍ തയ്യാറാകുന്ന സംഘപരിവാര്‍ ഭീകരവാദികള്‍ക്കെതിരെ മുഴുവന്‍ പുരോഗമന ജനാധിപത്യ ശക്തികളും ഐക്യപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സിപിഐഎംഎല്‍ റെഡ്ഫ്‌ലാഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എ എം അഖില്‍കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Update: 2022-10-05 16:28 GMT
കോഴിക്കോട്: സംഘപരിവാര്‍ ഭീഷണിക്കു മുമ്പില്‍ മുട്ടുമടക്കി സിദ്ധിക്ക് കാപ്പന്റെ ജാമ്യ നിഷേധത്തിനെതിരായ സമ്മേളനം നിര്‍ത്തിവെപ്പിച്ച പോലിസ് നടപടിയില്‍ ശക്തമായ പ്രതിഷേധമുയരണമെന്ന് സിപിഐഎംഎല്‍ റെഡ്ഫ്‌ലാഗ്. ടൗണ്‍ ഹാളില്‍ ഇന്ന് നടത്താന്‍ ഉദ്ദ്യേശിച്ചിരുന്ന 'അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണസമ്മേളനം' തടയുമെന്ന ആര്‍എസ്എസ് ഭീഷണിക്കു മുന്നില്‍ മുട്ടുകുത്തിയ പോലിസ് സമ്മേളന നടപടികള്‍ തടഞ്ഞിരിക്കയാണ്.

ജനാധിപത്യപരമായ പ്രതിഷേധത്തെ നിര്‍ബ്ബന്ധിച്ച് നിര്‍ത്തിവെപ്പിക്കുകയും, അതിനെതിരായ ഫാസിസ്റ്റ് ശക്തികളുടെ അക്രമത്തെ സംരക്ഷിക്കുകയുമാണ് ഇതിലൂടെ പോലിസും അതിനു നേതൃത്വം കൊടുക്കുന്ന കേരള സര്‍ക്കാറും ചെയ്തിട്ടുള്ളത്.

തങ്ങളുടെ ഫാസിസ്റ്റ് നടപടിക്കെതിരായ നിയമപരമായ ഒരു പ്രതിഷേധം പോലും അനുവദിക്കില്ല എന്നു പ്രഖ്യാപിക്കൂന്ന സംഘപരിവാറിനെതിരേ നിയമപരമായി നടപടിയെടുക്കേണ്ടതിനു പകരം അപകടകരമായ ഫാസിസ്റ്റ് വിധേയത്വമാണ് മറ്റു പലതിലുമെന്ന പോലെ ഇവിടേയും കേരള സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. ഫാസിസ്റ്റ് ശക്തികളെ സഹായിക്കുന്ന പോലിസിന്റേയും സര്‍ക്കാറിന്റെയും നടപടിയില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നതായും കേരളത്തില്‍ പോലും ഇങ്ങനെ അഴിഞ്ഞാടാന്‍ തയ്യാറാകുന്ന സംഘപരിവാര്‍ ഭീകരവാദികള്‍ക്കെതിരെ മുഴുവന്‍ പുരോഗമന ജനാധിപത്യ ശക്തികളും ഐക്യപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സിപിഐഎംഎല്‍ റെഡ്ഫ്‌ലാഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എ എം അഖില്‍കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Similar News