മഴക്കെടുതി: ദുരിതബാധിതര്‍ക്ക് വേണ്ടി രംഗത്തിറങ്ങണമെന്ന് എസ്ഡിപിഐ
വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലും നദീതീരങ്ങളിലും,താഴ്ന്ന പ്രദേശങ്ങളിലുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണം
കൊച്ചി:അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് പൊടുന്നനെയുണ്ടായ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രംഗത്തിറങ്ങണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ്് വി കെ ഷൗക്കത്ത് അലി ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലും നദീതീരങ്ങളിലും,താഴ്ന്ന പ്രദേശങ്ങളിലുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണം.കെടുതികള്‍ ഉണ്ടാകുന്ന പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി വി കെ ഷൗക്കത്ത് അലി അറിയിച്ചു.