ജനകീയ സമരങ്ങളിലൂടെ പരിസ്ഥിതി സൗഹൃദ വികസനം സാധ്യമാകും:അഡ്വ. റസല്‍ ജോയ്
പരിസ്ഥിതിയും ജനകീയ സമരങ്ങളുടെ ഭാവിയും എന്ന വിഷയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി നടത്തിയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ആലുവ : ജനകീയ സമരങ്ങളിലൂടെ പരിസ്ഥിതി സൗഹൃദ വികസന മനോഭാവം കേരളത്തില്‍ വളര്‍ത്തേണ്ടതുണ്ടെന്ന് പ്രമുഖ ആക്ടിവിസ്റ്റ് അഡ്വ. റസല്‍ ജോയ്.പരിസ്ഥിതിയും ജനകീയ സമരങ്ങളുടെ ഭാവിയും എന്ന വിഷയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി നടത്തിയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐ സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ആലുവ കടത്തു കടവ് സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് മോഡറെറ്ററായിരുന്നു. ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷെമീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതിയംഗം വി എം ഫൈസല്‍ അമുഖം നല്‍കി.
കെ റെയില്‍ വിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ കെ പി സാല്‍വിന്‍, എടയാര്‍ മലിനീകരണ പ്ലാന്റ് വിരുദ്ധ സമിതി കണ്‍വീനര്‍ ഷിയാസ് എം ബി,ഷംസുദ്ദീന്‍ കരിങ്ങാംതുരുത്ത് സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് നിമ്മി നൗഷാദ്,നേതാക്കളായ ലത്തീഫ് കോമ്പാറ , സിഎസ് ഷാനവാസ്,റഷീദ് എടയപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.