പഴക്കമുള്ള ബോട്ടുകളുടെ ലൈസന്‍സ് പുതിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം പുനര്‍ പരിശോധിക്കണം :കെ മുഹമ്മദ് ഷമീര്‍
തടി കൊണ്ടുള്ള ബോട്ടുകള്‍ സാധാരണക്കാരായ മല്‍സ്യതൊഴിലാളികളുടെതാണ്. ഭൂരിപക്ഷം ബോട്ടിലും അവര്‍ തന്നെയാണ് തൊഴിലാളികളും. ബാങ്ക് ലോണ്‍ എടുത്തും കൂട്ടായ്മയിലൂടെയും ബോട്ട് വാങ്ങിയവര്‍ക്കും ലക്ഷ്യങ്ങള്‍ മുടക്കി അറ്റകുറ്റപണികള്‍ ചെയ്തവരും ഉത്തരവ് വരുന്നതിനു മുന്‍പ് ബോട്ട് വാങ്ങിയവരും ഈ തീരുമാനം മൂലം ഏറെ പ്രയാസത്തിലാകും
കൊച്ചി : പഴക്കമുള്ള ബോട്ടുകളുടെ ലൈസന്‍സ് പുതിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം പുനര്‍ പരിശോധിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ മുഹമ്മദ് ഷമീര്‍ ആവശ്യപ്പെട്ടു.എട്ടു വര്‍ഷം പഴക്കമുള്ളതും തടി കൊണ്ട് നിര്‍മിച്ചതുമായ ചെറിയ ബോട്ടുകള്‍ക്കും 12 വര്‍ഷം പഴക്കമുള്ള വീല്‍ ഹൗസുള്ള ചെറിയ ബോട്ടുകള്‍ക്കും ലൈസന്‍സ് പുതിക്കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
തടി കൊണ്ടുള്ള ബോട്ടുകള്‍ സാധാരണക്കാരായ മല്‍സ്യതൊഴിലാളികളുടെതാണ്. ഭൂരിപക്ഷം ബോട്ടിലും അവര്‍ തന്നെയാണ് തൊഴിലാളികളും. ബാങ്ക് ലോണ്‍ എടുത്തും കൂട്ടായ്മയിലൂടെയും ബോട്ട് വാങ്ങിയവര്‍ക്കും ലക്ഷ്യങ്ങള്‍ മുടക്കി അറ്റകുറ്റപണികള്‍ ചെയ്തവരും ഉത്തരവ് വരുന്നതിനു മുന്‍പ് ബോട്ട് വാങ്ങിയവരും ഈ തീരുമാനം മൂലം ഏറെ പ്രയാസത്തിലാകും. നിലവില്‍ ബോട്ടുകള്‍ക്ക് എല്ലാ വര്‍ഷവും ഫിറ്റ്‌നസ് പരിശോധനയുണ്ട്. അത് കൊണ്ട് തന്നെ പഴക്കം മൂലമുള്ള അപകട സാധ്യത കുറവാണ്.
പ്രകൃതി ദുരന്തം, മല്‍സ്യ ലഭ്യത കുറവ്, ട്രോളിംഗ് നിരോധനം തുടങ്ങിയവ മൂലം ഏറെ പ്രതിസന്ധിയിലായ മല്‍സ്യ തൊഴിലാളികള്‍ക്കും ചെറു ബോട്ട് ഉടമകള്‍ക്കും ഇരട്ട പ്രഹരമാണ് ഈ തീരുമാനം ഉണ്ടാകുന്നത്. ഒരു ബോട്ട് വാങ്ങിയ ചിലവ് തിരിച്ചു കിട്ടാന്‍ അഞ്ചു വര്‍ഷം കുറഞ്ഞത് വേണമെന്നിരിക്കെ പെട്ടന്നുണ്ടാകുന്ന ഇത്തരം തീരുമാനങ്ങള്‍ തൊഴിലാളിദ്രോഹപരമാണ്. സര്‍ക്കാര്‍ ഈ തീരുമാനം പുനര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.