രാമക്ഷേത്ര നിര്‍മ്മാണത്തിന് എല്‍ദോസ് കുന്നപ്പിള്ളി ഫണ്ട് നല്‍കിയതില്‍ രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കണം:എസ് ഡി പി ഐ
രാമക്ഷേത്ര മാതൃക കൈമാറുന്ന ഫോട്ടോ എടുത്തത് എംഎല്‍എയുടെ സ്റ്റാഫാണെന്ന് വ്യക്തമായതോടെ എല്‍ദോസ് കുന്നപ്പിള്ളിയുടെ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാല് വോട്ടിന് വേണ്ടി ഹിന്ദുത്വ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് എല്‍ദോസ് കുന്നപ്പിള്ളിയില്‍ നിന്നുണ്ടായത്
കൊച്ചി: രാമക്ഷേത്രംനിര്മ്മിക്കാന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ആര്‍എസ്എസിന് ഫണ്ട് നല്കിയ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്.ഫണ്ട് വിവാദത്തില്‍ എംഎല്‍എ കളവ് പറയുകയാണ്.രാമക്ഷേത്ര മാതൃക കൈമാറുന്ന ഫോട്ടോ എടുത്തത് എംഎല്‍എയുടെ സ്റ്റാഫാണെന്ന് വ്യക്തമായതോടെ എല്‍ദോസ് കുന്നപ്പിള്ളിയുടെ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
നാല് വോട്ടിന് വേണ്ടി ഹിന്ദുത്വ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് എല്‍ദോസ് കുന്നപ്പിള്ളിയില്‍ നിന്നുണ്ടായത്.എംഎല്‍എയുടെ കേവലമൊരു ഖേദപ്രകടനം കൊണ്ട് കഴുകി കളയാവുന്നതല്ല. മുസ്ലിം സമുദായത്തിന് ബാബരി മസ്ജിദും അതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സംഭവ വികാസങ്ങളും.ബാബരി - രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് ആര്എസ്എസിനൊപ്പമാണെന്നത് പല തവണ വ്യക്തമാക്കപ്പെട്ടതാണ്. മുസ്ലിം ന്യൂനപക്ഷത്തെ ഇനിയും കോണ്‍ഗ്രസിന്റ വഞ്ചനക്ക് വിട്ട് കൊടുക്കാനാവില്ല.
ആര് എസ്എസിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുന്ന കോണ്‍ഗ്രസിന്റെ മൃതു ഹിന്ദുത്വ നിലപാട് രാജ്യത്തെ തകര്‍ക്കും. എല്‍ദോസ് കുന്നപ്പിള്ളിയെ തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്നാണറിയേണ്ടത്. മതേതര വിശ്വാസികളെ വഞ്ചിച്ച എല്‍ദേസ് കുന്നപ്പള്ളിയെ തള്ളിപ്പറയാന്‍ ജില്ലയിലെത്തുന്ന രമേശ് ചെന്നിത്തല തയ്യാറാണോയെന്ന് വ്യക്തമാക്കണമെന്നും അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു.