കര്‍ഷക പ്രക്ഷോഭം:എസ്ഡിപിഐ എറണാകുളം ജില്ലയില്‍ 250 ഇടത്ത് നരേന്ദ്രമോദിയുടെ കോലം കത്തിച്ചു
ആലുവയില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം വി എം ഫൈസല്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി:കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്ഡിപിഐ എറണാകുളം ജില്ലയില്‍ 250 ഇടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുപിയിലെ ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റി കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കാതതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ പ്രഖ്യാപിച്ച സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചാണ് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പരിപാടി സംഘടിപ്പിച്ചത്.
ജില്ലയില്‍ നടന്ന പ്രതിഷേധത്തിലും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലിലും നിരവധി പേര്‍ പങ്കെടുത്തു.ആലുവയില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം വി എം ഫൈസല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി, നേതാക്കളായ കെ എം ലത്തീഫ്, ഷെമീര്‍ മാഞ്ഞാലി, അജ്മല്‍ കെ മുജീബ്, മുഹമ്മദ് ഷെമീര്‍, നാസര്‍ എളമന,ഫസല്‍ റഹ്മാന്‍,നിഷ ടീച്ചര്‍,ഷാനവാസ് പുതുക്കാട്, ശിഹാബ് പടനാട് നേതൃത്വം നല്‍കി.
ദേശീയ കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഈ മാസം18 ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടി തടയുമെന്ന് ജില്ലാ പ്രസിഡന്റ വി കെ ഷൗക്കത്ത് അലി അറിയിച്ചു.