ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ അണമുറിയാത്ത സമരത്തിന് തയ്യാറാവണം: എസ്ഡിപിഐ

അവശ വിഭാഗങ്ങള്‍ക്ക് അവകാശങ്ങളും അധികാരവും നേടിയെടുക്കാനുള്ള വൈറ്റമിനാണ് സംവരണമെന്നും രാജ്യത്തെ പ്രമുഖ ഇടതു വലതു പാര്‍ട്ടികളില്‍ മേധാവിത്വമുള്ള ബ്രാഹ്മണ്യമാണ് ഇന്ത്യയുടെ യഥാര്‍ഥ പ്രശ്‌നമെന്നും ചടങ്ങില്‍ സംസാരിച്ച അഡ്വ: മധുസൂദന്‍ വ്യക്തമാക്കി

Update: 2021-01-26 15:31 GMT

കൊച്ചി:ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചോതുക്കാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ അണമുറിയാത്ത സമരത്തിന് തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി.എറണാകുളം മേനക ജംങ്ഷനില്‍ എസ്ഡിപി ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സായാഹ്നം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സവര്‍ണരെ പ്രീണിപ്പിക്കാന്‍ വേണ്ടി മുന്നാക്ക സംവരണം നടപ്പാക്കിയ ഇടതു സര്‍ക്കാര്‍ പിന്നാക്ക ജന വിഭാഗങ്ങളെ വഞ്ചിക്കുകയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവശ വിഭാഗങ്ങള്‍ക്ക് അവകാശങ്ങളും അധികാരവും നേടിയെടുക്കാനുള്ള വൈറ്റമിനാണ് സംവരണമെന്നും രാജ്യത്തെ പ്രമുഖ ഇടതു വലതു പാര്‍ട്ടികളില്‍ മേധാവിത്വമുള്ള ബ്രാഹ്മണ്യമാണ് ഇന്ത്യയുടെ യഥാര്‍ഥ പ്രശ്‌നമെന്നും ചടങ്ങില്‍ സംസാരിച്ച അഡ്വ: മധുസൂദന്‍ വ്യക്തമാക്കി.ബാബ സാഹിബ് അംബേദ്കറുടെ നേതൃത്വത്തില്‍ കൊണ്ടു വന്ന ഭരണഘടന അട്ടിമറി കൂടിയാണ് യഥാര്‍ഥത്തില്‍ മുന്നൊക്ക സംവരണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ദലിത് മഹാ സഭ സംസ്ഥാന പ്രസിഡന്റ് സി എസ് മുരളി, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിേേയറ്റ് അംഗം പിപി മൊയ്തീന്‍ കുഞ്ഞ് പ്രസംഗിച്ചു.ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് നന്ദിയും പറഞ്ഞു. പാര്‍ട്ടി നേതാക്കളായ ഷീബ സഗീര്‍, സുധീര്‍ ഏലൂക്കര, റഷീദ് എടയപ്പുറം, നാസര്‍ എളമന, വി.കെ.ഷൗക്കത്തലി, നൗഷാദ് തുരുത്ത് ,ഷാനവാസ് പുതുക്കാട് എന്നിവരും മണ്ഡലം പ്രസിഡന്റുമാരും പരിപാടിക്ക് നേതൃത്വം നല്‍കി.

Tags:    

Similar News