എസ്ഡിപിഐ നാളെ റിപ്പബ്ലിക് ദിന സായാഹ്നം സംഘടിപ്പിക്കും
വൈകുന്നേരം നാലിന് എറണാകുളം മേനക ജംഗ്ഷനിലാണ് പ്രോഗ്രാം നടക്കുന്നത്.ഇടത് സര്‍ക്കാര്‍ പിന്നോക്ക ദലിത് ജനവിഭാഗങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ വി എം ഫൈസല്‍ പറഞ്ഞു
കൊച്ചി: സാമ്പത്തിക സംവരണം റദ്ദ് ചെയ്യുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഭരണഘടനാ ദിനമായ നാളെ എറണാകുളത്ത് എസ്ഡിപിഐ റിപ്പബ്ലിക് ദിന സായാഹ്നം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ അറിയിച്ചു.
വൈകുന്നേരം നാലിന് എറണാകുളം മേനക ജംഗ്ഷനില്‍ നടക്കുന്ന റിപ്പബ്ലിക് ദിന സായാഹ്നത്തില്‍ എസ്ഡിപിഐ സംസ്ഥാന ഉപാധ്യക്ഷന്‍ മുവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, പ്രമുഖ ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ.മധുസൂദനന്‍, മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി, ദലിത് നേതാവ് സി എസ് മുരളി, എസ്ഡിപിഐ നേതാക്കളായ അജ്മല്‍ ഇസ്മായില്‍, പി പി മൊയ്തീന്‍ കുഞ്ഞ്, ഷെമീര്‍ മാഞ്ഞാലി എന്നിവര്‍ പങ്കെടുക്കും.
സവര്‍ണ സംവരണം നടപ്പാക്കിയ ഇടത് സര്‍ക്കാര്‍ പിന്നോക്ക ദലിത് ജനവിഭാഗങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് വി എം ഫൈസല്‍ പറഞ്ഞു.സാമ്പത്തിക സംവരണം നടപ്പാക്കുക വഴി ഭരണഘടനാ വിരുദ്ധമായ നടപടിക്കാണ് സര്‍ക്കാര്‍ തുനിഞ്ഞിരിക്കുന്നത്. പിന്നോക്ക ജനങ്ങളെ വഞ്ചിച്ച ഇടത് സര്‍ക്കാറിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും വി എം ഫൈസല്‍ പറഞ്ഞു.