മുന്‍കൂര്‍ ജാമ്യ ഹരജി നീക്കവുമായി ശിവശങ്കര്‍;മെഡിക്കല്‍ റിപോര്‍ട് കിട്ടിയ ശേഷം തുടര്‍ നടപടിക്കായി കസ്റ്റംസ്
കൊച്ചി: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കറിന്റെ കാര്യത്തില്‍ കസ്റ്റംസിന്റെ തുടര്‍ നടപടിയുണ്ടാകുക മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സൂചന.കസ്റ്റംസിന്റെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഉദ്യോഗസ്ഥരോട് തയാറായി ഇരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.
നിലവില്‍ ശിവശങ്കറിന്റെ ആന്‍ജിയോ ഗ്രാം കഴിഞ്ഞെങ്കിലും അദ്ദേഹം നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.ഇതിനു ശേഷം മെഡിക്കല്‍ ബോര്‍ഡ് ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപോര്‍ട് തയാറാക്കിയതിനു ശേഷം തുടര്‍ നടപടിസ്വീകരിച്ചാല്‍ മതിയെന്നാണ് കസ്റ്റംസിന്റെ നിലപാടെന്നാണ് വിവരം.ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്‌ന മില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം കസ്റ്റംസിനെ അറിയിച്ചതയാണ് സൂചന.ഇന്നലെ വൈകുന്നേരം കസ്റ്റംസ് ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ കൂട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ വാഹനത്തില്‍ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.തുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റംസ് തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്വര്‍ണക്കടത്തത്തുമായി ബന്ധപ്പെട്ട് കസ്റ്റസ്,എന്‍ ഐ എ, എന്‍ഫോഴ്‌സമെന്റ് എന്നിവര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിരവധി തവണ ചോദ്യം ചെയ്തുകഴിഞ്ഞു.ഇതു കൂടാതെ ഡോളര്‍ കൈമാറ്റം, വിദേശത്ത് നിന്നും ഈന്തപ്പഴം എത്തിച്ചത് എന്നിവ സംബന്ധിച്ച വിഷയത്തില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് ഇന്നലെ കസ്റ്റംസ് എത്തി ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ഈ രണ്ടു കേസിലും ശിവശങ്കര്‍ സംശയത്തിന്റെ നിഴലിലാണ്.ഈ കേസില്‍ ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കസ്റ്റംസ് നീങ്ങുകയായിരുന്നുവെന്നാണ് വിവരം.നേരത്തെ എന്‍ഫോഴ്‌സമെന്റ് അറസ്റ്റു ചെയ്യുന്നതിനെതിരെ ശിവശങ്കര്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.23 വരെ അറസ്റ്റു ചെയ്യരുതെന്നാണ് കോടതി എന്‍ഫോഴ്‌സമെന്റന് നിര്‍ദേശം നല്‍കിയിരുന്നത്.
ഇന്നും നാളെയും ഹൈക്കോടതി സിറ്റിംഗ് ഇല്ലാത്തതിനാല്‍ കസ്റ്റംസ് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അവസരമില്ല. ഇന്നലെ കോടതി സമയം അവസാനിച്ചശേഷം വൈകിട്ട് ആറുമണിക്ക് കസ്റ്റംസ് എത്തിയത്. എന്‍ഫോഴ്സ്മെന്റ് കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയ സാഹചര്യത്തില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യാതിരിക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാനായിരുന്നു ശിവശങ്കരന്റെ നീക്കം.
ഈന്തപ്പഴം എത്തിക്കാനും വിതരണം ചെയ്യാനും കോണ്‍സുലേറ്റ് വിദേശകാര്യ മന്ത്രാലയത്തിന് അനുമതി വാങ്ങിയതിനു രേഖകള്‍ കണ്ടെത്താനായിട്ടില്ല. ഈന്തപ്പഴം പുറമെ വിതരണം ചെയ്തുവോ, ആര്‍ക്കൊക്കെ, ഏതെല്ലാം സ്ഥാപനത്തിനു ലഭിച്ചിട്ടുണ്ട് എന്നതെല്ലാം പ്രാഥമികമായി അന്വേഷിക്കാന്‍ കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തുടര്‍ നടപടിയുമായി കസ്റ്റംസ് മുന്നോട്ടു പോകുന്നതെന്നാണഅ വിവരം.2017 മുതല്‍ പല തവണയായി 17,000 കിലോ ഈന്തപ്പഴം ദുബായില്‍ നിന്നും കൊണ്ടുവന്നതിനൊപ്പം സ്വര്‍ണക്കടത്തും നടന്നതായാണു കസ്റ്റംസിന്റെ സംശയം.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന, സന്ദീപ് നായര്‍,സരിത്ത് എന്നിവരുമായി ശിവശങ്കറിന്റെ ബന്ധം അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.