ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

ഇന്ന് രാവിലെ 11 മണിയോടെ 15 സെന്റീമീറ്റര്‍ കൂടിയാണ് ഷട്ടര്‍ ഉയര്‍ത്തിയത്.

Update: 2020-09-21 05:41 GMT

കല്‍പ്പറ്റ: കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ തുറന്ന ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഇന്ന് രാവിലെ 11 മണിയോടെ 15 സെന്റീമീറ്റര്‍ കൂടിയാണ് ഷട്ടര്‍ ഉയര്‍ത്തിയത്.

നിലവില്‍ രണ്ട് ഷട്ടറുകളും കൂടി 30 സെന്റീമീറ്ററാണ് ഇന്നലെ ഉയര്‍ത്തിയിരുന്നത്. ഇത് 45 സെന്റീമീറ്ററായി വര്‍ധിപ്പിച്ചു. സെക്കന്‍ഡില്‍ 25 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത് 37.5 ക്യുബിക് മീറ്ററായി വര്‍ധിച്ചു.

Tags:    

Similar News