പിണറായിയെ തെമ്മാടിയെന്ന് അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രന്‍
തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും എന്നായിരുന്നു ശോഭയുടെ അധിക്ഷേപം. ബിജെപി ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അവര്‍.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രന്‍. തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും എന്നായിരുന്നു ശോഭയുടെ അധിക്ഷേപം. ബിജെപി ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അവര്‍. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ശോഭാ സുരേന്ദ്രന്റെ മോശം പരാമര്‍ശം.
കള്ളന്മാര്‍ കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട പിണറായി വിജയന്റെ പാര്‍ട്ടിക്കെതിരെ വിശ്വാസികള്‍ പരിഹാര കര്‍മ്മം നടത്തുമെന്ന് ശോഭ പറഞ്ഞു. പിണറായിയുടെ ചെരുപ്പുനക്കിയാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചുള്ള പരാമര്‍ശനത്തിനെതിരേ ചര്‍ച്ചയില്‍ പങ്കെടുത്ത എ എ റഹീം രംഗത്തെത്തി.